പുഷ്പഗിരി റോഡില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണമാല, കോളജ് പരിസരത്ത് കിട്ടിയ ബാഗിൽ 52000 രൂപ, തിരികെ നൽകി മാതൃകയായി യുവാക്കൾ

Published : Aug 10, 2025, 10:39 PM IST
Thrissur

Synopsis

നന്മയുടെ വെളിച്ചമായി രണ്ട് യുവാക്കൾ; കളഞ്ഞുകിട്ടിയ സ്വർണവും പണവും ഉടമസ്ഥർക്ക് തിരികെ

 നൽകി തൃശ്ശൂർ: വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ്ണവും പണവും ഉടമസ്ഥർക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് മേലൂരിലെ രണ്ട് യുവാക്കൾ. മേലൂർ സ്വദേശികളായ ശ്രീകുമാറും അജലുമാണ് ഈ യുവാക്കൾ.

സ്വർണ്ണമാല തിരികെ നൽകി ശ്രീകുമാർ 

മേലൂർ, കാലടി സ്വദേശിയായ ശ്രീകുമാറിനാണ് പുഷ്പഗിരി റോഡിൽ നിന്ന് ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണമാല കളഞ്ഞുകിട്ടിയത്. കോഴിക്കടയിലേക്ക് പോവുകയായിരുന്ന ശ്രീകുമാർ മാല വാർഡ് മെമ്പറെ ഏൽപ്പിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പള്ളിയിലെ അറിയിപ്പിലൂടെയും ഉടമസ്ഥനെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. പള്ളിയിൽ നിന്നുള്ള വിവരം അറിഞ്ഞ മാലയുടെ ഉടമസ്ഥയായ ജെസ്ന മെമ്പറെ സമീപിച്ചു. തുടർന്ന് മെമ്പറുടെ സാന്നിധ്യത്തിൽ ശ്രീകുമാർ മാല ജെസ്നക്ക് കൈമാറി.

പണമടങ്ങിയ ബാഗ് തിരികെ നൽകി അജൽ 

മേലൂർ, പൂലാനി പുത്തൻവീട്ടിൽ അജലിനാണ് 52,000 രൂപയടങ്ങിയ ബാഗ് പനമ്പിള്ളി കോളേജ് പരിസരത്ത് നിന്ന് ലഭിച്ചത്. ചാലക്കുടി മാർക്കറ്റിലെ മാടവന സ്റ്റോർസിലെ കളക്ഷൻ ജീവനക്കാരുടെ ബാഗാണ് നഷ്ടപ്പെട്ടത്. ഇവർ ചാലക്കുടി പോലീസിൽ പരാതി നൽകിയിരുന്നു. ബാഗ് ലഭിച്ച അജൽ, പൂലാനിയിലെ വാർഡ് മെമ്പറെ ബാഗ് ഏൽപ്പിക്കുകയും, തുടർന്ന് ഇരുവരും ചേർന്ന് ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തി ബാഗ് പോലീസിന് കൈമാറുകയും ചെയ്തു. പോലീസ് പരാതിക്കാരെ വിളിച്ചുവരുത്തി ബാഗ് തിരികെ നൽകി.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു