ആശങ്കയുടെ മണിക്കൂറുകൾ; നീണ്ട അന്വേഷണത്തിനൊടുവിൽ ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ കുട്ടികളെ കണ്ടെത്തി

Published : Aug 10, 2025, 10:11 PM ISTUpdated : Aug 10, 2025, 10:12 PM IST
missing case

Synopsis

ആലുവയിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ കുട്ടികളെ കണ്ടെത്തി. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ പന്ത്രണ്ടും പതിമൂന്നും വയസുള്ള വിദ്യാർത്ഥികളെയാണ് കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 4 മണി മുതൽ ഇരുവരേയും കാണാതായിരുന്നു. രണ്ട് പേരും സൈക്കിളും ബാഗുമെടുത്ത് നാടുവിടുകയായിരുന്നു. ഇക്കാര്യം എഴുതിവച്ച കത്ത് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. ആലുവയിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, എന്താണ് കുട്ടികൾ നാടുവിട്ടുപോവാനുള്ള സാഹചര്യമെന്ന് വ്യക്തമല്ല. 

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു