മോഷ്ടിച്ച ബൈക്കുമായി അമിതവേ​ഗത്തിൽ പാഞ്ഞു, 2 യുവാക്കൾക്ക് അപകടത്തിൽ ദാരുണാന്ത്യം, ഒരാൾ ​ഗുരുതരാവസ്ഥയിൽ

Published : Sep 03, 2026, 03:39 PM ISTUpdated : Sep 03, 2026, 04:02 PM IST
alappuzha accident

Synopsis

മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദ്, സബിൻ എന്നിവർ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്. ഒപ്പമുണ്ടായിരുന്ന മൂന്നാമൻ പരിക്കേറ്റ് ചികിത്സയിൽ.

ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കിൽ മോഷ്ടിച്ച ബൈക്കുമായി അമിത വേഗത്തിൽ കടന്ന രണ്ടു യുവാക്കൾ അപകടത്തിൽ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദ്, സബിൻ എന്നിവർ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്. ഒപ്പമുണ്ടായിരുന്ന മൂന്നാമൻ പരിക്കേറ്റ് ചികിത്സയിൽ. ബൈക്ക് മോഷണം പോയത് അറിഞ്ഞത് പൊലീസ് വിളിച്ചപ്പോഴെന്ന് ഉടമ പ്രമോദ് പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽപെട്ട ബൈക്ക് വന്നത് അമിത വേഗത്തിലും തെറ്റായ ദിശയിലുമായിരുന്നു.

ബൈക്കിന് മുന്നിലേക്ക് ഒരു തെരുവുനായ ചാടി. നായയെ ഇടിച്ച ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ബൈക്കിൽ മൂന്ന് പേര്‍ ഉണ്ടായിരുന്നു. 20 മിനിറ്റോളം സമയം അപകടത്തിൽപെട്ട സ്ഥലത്ത് ഇവര്‍ മൂവരും കിടന്നു. പിന്നീടാണ് ആംബുലൻസ് എത്തി ആശുപത്രിയിലെത്തിച്ചത്. മൂന്ന് പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങി 12 ദിവസം; എംഡിഎംഎയുമായി യുവാവ് വീണ്ടും പിടിയിൽ; വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോൾ പിന്തുടർന്ന് പിടികൂടി
കോട്ടയം റിലയൻസ് ഡിജിറ്റലിൽ 60 ലക്ഷത്തിന്റെ മോഷണം, 71 ലാപ്ടോപ്പുകളും മൂന്ന് ഐ ഫോണുകളുമടക്കം മോഷ്ടിച്ച രണ്ട് ജീവനക്കാർ അറസ്റ്റിൽ