കൊല്ലം റെയിൽവേ സ്റ്റേഷനിൽ പരിശോധന; കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് യുവാക്കൾ പിടിയിൽ

Published : Feb 01, 2025, 05:17 PM IST
കൊല്ലം റെയിൽവേ സ്റ്റേഷനിൽ പരിശോധന; കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് യുവാക്കൾ പിടിയിൽ

Synopsis

തിരുവനന്തപുരം വാമനപുരം സ്വദേശികളാണ് കഞ്ചാവുമായി പിടിയിലായത്. 

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വാമനപുരം സ്വദേശികളായ നന്ദു പ്രകാശ് (22 വയസ്), സങ്കൽപ് നായർ (23 വയസ്) എന്നിവരാണ് 2.11 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജോൺ.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ശ്രീവാസ്, അജീഷ് ബാബു, അഖിൽ, സിദ്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു. 

READ MORE:  അമ്മ മരിച്ചതോടെ രണ്ട് പെൺമക്കൾക്കും വിഷാദം; മൃതദേഹത്തിനൊപ്പം ഇരുവരും കഴിഞ്ഞത് ഒരാഴ്ചയിലേറെ, സംഭവം ഹൈദരാബാദിൽ

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ