ഉദിയൻകുളങ്ങരയിൽ വൻ അപകടം: കാർ ഓട്ടോയിലും ബസിലും ഇടിച്ചു; കാറിലുണ്ടായിരുന്ന കുട്ടി തെറിച്ച് റോഡിൽ വീണു

Published : Jun 13, 2026, 05:29 PM IST
Accident

Synopsis

നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ കെഎസ്ആർടിസി ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബസിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചുവീണു, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെയ്യാറ്റിൻകര: ഉദിയൻകുളങ്ങരയിൽ കെഎസ്ആർടിസി ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും, തുടർന്ന് സമീപത്തുണ്ടായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. 

തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്ന ആറ് പേർക്കും പരിക്കേറ്റതായാണ് വിവരം. അപകടസമയത്ത് കാറിൽ ഒരു കുട്ടിയടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന കുട്ടി തെറിച്ച് റോഡിലേക്ക് വീണു. ഓട്ടോറിക്ഷാ ഡ്രൈവർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ പൊലീസും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്നവരെയും പരിക്കേറ്റവ മറ്റുള്ളവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീണ്ടും പാമ്പ്! ഷൂ ഇടുന്നതിനിടെ യുവതിക്ക് കടിയേറ്റു; സംഭവം കോഴിക്കോട്
യാത്ര പോകുന്ന തിരക്കിൽ തേപ്പുപെട്ടി ഓഫാക്കാൻ മറന്നു, കോട്ടയത്ത് വീടിന് തീപിടിച്ചു, വൻ നാശം