വീണ്ടും പാമ്പ്! ഷൂ ഇടുന്നതിനിടെ യുവതിക്ക് കടിയേറ്റു; സംഭവം കോഴിക്കോട്

Published : Jun 13, 2026, 02:40 PM IST
Kozhikode Snake Bite

Synopsis

കോഴിക്കോട് ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയെ ആണ് പാമ്പ് കടിച്ചത്. ശനിയാഴ്ച രാവിലെ ധൃതിപ്പെട്ട് ജോലിക്ക് പോകുന്നതിനിടെ ആണ് സംഭവം. യുവതിയെ ആശുപത്രിയിൽ എത്തിച്ചു. 

കോഴിക്കോട്: കോഴിക്കോട് എരിഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് പാമ്പ് കടിയേറ്റത്. അനഘയെ മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

ശനിയാഴ്ച രാവിലെ ജോലിക്ക് പോകാനായി ധൃതിയിൽ ഇറങ്ങിയതിനിടെ ആണ് സംഭവം. ഷൂ ഇട്ടതിന് പിന്നാലെ ഷൂവിനുള്ളിൽ പാമ്പുണ്ടെന്ന് മനസ്സിലാക്കിയ യുവതി, ഉടൻതന്നെ ഊരി മാറ്റുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് പാമ്പ് കടിയേറ്റു. ഉടൻതന്നെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.

യുവതിയുടെ ആരോഗ്യനില തൃപ്തികരമായതിനാൽ ആൻ്റിവെനം നൽകേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി. യുവതിയെ കടിച്ചത് മൂർഖൻ പാമ്പാണെന്നാണ് വനം വകുപ്പിൽനിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്ര പോകുന്ന തിരക്കിൽ തേപ്പുപെട്ടി ഓഫാക്കാൻ മറന്നു, കോട്ടയത്ത് വീടിന് തീപിടിച്ചു, വൻ നാശം
യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് പൊലീസ്, നേരിടുന്നത് ഗുരുതര കുറ്റങ്ങൾ