നൊമ്പരമായി പ്ലസ് വൺ വിദ്യാർഥിനി വൈഗ, പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Published : Jul 17, 2025, 12:35 AM ISTUpdated : Jul 17, 2025, 06:32 AM IST
viga snake bite

Synopsis

പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല, കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിലാണ് ശരീരത്തില്‍ വിഷബാധയേറ്റതായി കണ്ടെത്തിയത്

മാനന്തവാടി: പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. മാനന്തവാടി ആറാട്ടുതറ ഗവൺമെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വള്ളിയൂര്‍ക്കാവ് കാവുക്കുന്ന് പുള്ളില്‍ വൈഗ വിനോദ് (16) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളോടെ വിദ്യാര്‍ഥിനിയെ മാനന്തവാടി ഗവൺമെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിലാണ് ശരീരത്തില്‍ വിഷബാധയേറ്റതായി കണ്ടെത്തിയത്.

ഇതിന് പിന്നാലെ ചികിത്സ നല്‍കിയെങ്കിലും കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിൽ എത്തിച്ചശേഷമാണ് വൈഗയുടെ കാലില്‍ പാമ്പ് കടിയേറ്റ പാടുള്ളതായി തിരിച്ചറിഞ്ഞതെന്നാണ് വ്യക്തമാകുന്നത്. പിതാവ് : വിനോദ് ( മസ്‌ക്കറ്റ് ), മാതാവ് : വിനീത, സഹോദരി : കൃഷ്ണപ്രിയ.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്