'കുത്തിയൊലിച്ച് ഭീകര രൂപം പൂണ്ട്' കരുവാരക്കുണ്ടിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ- വീഡിയോ

Published : Aug 27, 2022, 09:57 PM IST
'കുത്തിയൊലിച്ച് ഭീകര രൂപം പൂണ്ട്' കരുവാരക്കുണ്ടിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ- വീഡിയോ

Synopsis

കരുവാരക്കുണ്ട് പുഴകളിൽ ഇന്നും അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. കൽക്കുണ്ട് ചോലയിലും, ഒലിപ്പുഴയിലുമാണ് വലിയ തോതിൽ മലവെള്ളപാച്ചിലുണ്ടായത്.

മലപ്പുറം: കരുവാരക്കുണ്ട് പുഴകളിൽ ഇന്നും അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. കൽക്കുണ്ട് ചോലയിലും, ഒലിപ്പുഴയിലുമാണ് വലിയ തോതിൽ മലവെള്ളപാച്ചിലുണ്ടായത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വനത്തിൽ പെയ്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്. കേരളാംകുണ്ട് വിനോദ സഞ്ചാര മേഖലയായ വെള്ളച്ചാട്ടം മലവെള്ളപ്പാച്ചിലിനെ തുടർന്ന് കവിഞ്ഞൊഴുകി. പുഴയിൽ ആരും ഇല്ലാത്തതിനാൽ ദുരന്തങ്ങളൊന്നും സംഭവിച്ചില്ല. പുഴയോരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read more: സംസ്ഥാനത്ത് ഒരു ജില്ലയിൽ കൂടി യെല്ലോ അല‍ര്‍ട്ട്: വടക്കൻ ജില്ലകളിൽ മൂന്നിടത്ത് ഉരുൾപൊട്ടിയതായി സംശയം

അതേസമയം കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളുടെ കിഴക്കൻ ഭാഗങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടായി. മലയോരമേഖലയിൽ പലയിടത്തും മഴ തുടരുന്നുണ്ട്. കിഴക്കൻ മേഖലയിൽ കാടിനകത്ത് ശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടായെന്നാണ് സൂചന.  കോഴിക്കോടിന്റെ കിഴക്കൻ മലയോരമേഖലയായ വിലങ്ങാട് പാനോം ഭാഗത്ത് വനമേഖലയിൽ ഉരുൾ പൊട്ടിയതായി സംശയമുണ്ട്. 

വിലങ്ങാട്  പുഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നതാണ് സംശയത്തിന് കാരണം. വിലങ്ങാട് ടൗണിലെ കടകളിൽ വെള്ളം കയറിയിട്ടുണ്ട്. മലയോരമേഖലയിൽ ഇടവിട്ട് മഴ തുടരുന്നുണ്ട്. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായിരുന്ന മേഖലയാണിത്. രണ്ടാഴ്ച മുൻപും ഈ മേഖലയിൽ ശക്തമായ കാറ്റ് വീശി യിരുന്നു. വാണിമേൽ പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്. 

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഭാഗത്തും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും അനുഭവപ്പെടുന്നുണ്ട്. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിലുണ്ടായി. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.  കണ്ണൂരിലും മലവെള്ളപ്പാച്ചിലുണ്ടായി. നെടുംപോയിൽ ചുരത്തിൽ മലവെള്ളപ്പാച്ചിലുണ്ടായത്. ഇവിടെ വനത്തിൽ ഉരുൾപൊട്ടിയതായിട്ടാണ് സൂചന. ഇവിടെ മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചിരുന്നു.

Read more:  സിനിമാ സ്റ്റൈലിൽ കാറിനെ ചേസ് ചെയ്ത് കവർച്ചാസംഘം, വെടിയുതിർത്തു, ഒടുവിൽ കാറിലുണ്ടായിരുന്ന 3.60 കോടി കവർന്നു

അതിനിടെ സംസ്ഥാനത്തിനുള്ള മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി,കോട്ടയം, ആലപ്പുഴ,എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്  നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തില്‍ ഇവന്‍ വെറും തവള ഞണ്ട്, അങ്ങ് വിയറ്റ്നാമില്‍ ചക്രവര്‍ത്തി, ഓസ്ട്രേലിയക്കും പ്രിയങ്കരന്‍! വിഴിഞ്ഞത്ത് അപൂര്‍വയിനം ഞണ്ട് വലയില്‍
'എന്‍റെ വാർഡിലടക്കം സർവീസില്ല'! മേയർ രാജേഷ് നേരിട്ട് പറഞ്ഞ പരാതിക്ക് ഗതാഗത മന്ത്രിയുടെ പരിഹാരം, തലസ്ഥാനത്തെ ഇലക്ട്രിക് ബസ് സർവീസ് റീ ഷെഡ്യൂൾ ചെയ്യും