
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ വർക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.തുടർന്ന് അവർ തന്നെ മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ടൂറിസം പൊലീസ് എത്തി വർക്കല പൊലീസ് സ്റ്റേഷനിലും അയിരൂർ പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. ഈ രണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലും കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കും. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും.