സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തികരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

Web Desk   | Asianet News
Published : Oct 12, 2021, 11:20 AM IST
സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തികരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

Synopsis

അതിരാവിലെ പറമ്പില്‍ തീ കണ്ടാണ് ചില നാട്ടുകാര്‍ പറമ്പ് പരിശോധിച്ചത്. ചവറുകള്‍ക്ക് തീപടര്‍ന്നതായിരുന്നു ആദ്യം കണ്ടത്. 

വര്‍ക്കല: സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തികരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം. ചൊവ്വാഴ്ച രാവിലെയാണ് വര്‍ക്കല (Varkala) ഹെലിപ്പാഡിന് സമീപം ഔട്ടുപുര റിസോര്‍ട്ടിന് പിന്‍വശത്ത് അജ്ഞാത മൃതദേഹം (Dead Body) കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

അതിരാവിലെ പറമ്പില്‍ തീ കണ്ടാണ് ചില നാട്ടുകാര്‍ പറമ്പ് പരിശോധിച്ചത്. ചവറുകള്‍ക്ക് തീപടര്‍ന്നതായിരുന്നു ആദ്യം കണ്ടത്. ഇത് അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് മൃതദേഹം കത്തിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വര്‍ക്കല പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് പരിശോധനയില്‍ മൃതദേഹം അമ്പത് വയസ് പിന്നിട്ട പുരുഷന്‍റെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം വര്‍ക്കല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു
'വേണമെങ്കിൽ ഒരുമേശക്ക് ചുറ്റുമിരിയ്ക്കാനും തയാർ'; ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എന്ത് വിട്ടുവീഴ്ച്ചക്കും തയാറെന്ന് ലീ​ഗ്