കുഴൽമന്ദത്ത് കാറിടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല

Published : Sep 14, 2021, 04:24 PM IST
കുഴൽമന്ദത്ത് കാറിടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല

Synopsis

തുടർന്ന് പൊലീസെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്നു രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. അധ്യാപകനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കുഴൽമന്ദം പൊലീസ് അറിയിച്ചു. 

പാലക്കാട്: കുഴൽമന്ദത്ത് ഇന്നോവ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ്  ദേശീയപാതയ്ക്ക് അടുത്ത് 30 വയസ്സു പ്രായം തോന്നിക്കുന്നയാളെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്.  ഇന്നോവ ഓടിച്ച ആലത്തുരിലെ അധ്യാപകൻ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്നു രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. അധ്യാപകനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കുഴൽമന്ദം പൊലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
പ്രതിപക്ഷ നേതാവിന്‍റെ വാർഡിൽ ബിജെപി, മന്ത്രിയുടെ വാർഡിൽ കോൺഗ്രസ്, ആർഷോക്കെതിരെ പരാതി നൽകിയ നിമിഷക്ക് പരാജയം, കൊച്ചിയിലെ 'കൗതുക കാഴ്ച'