കെഎസ്‍യു പ്രവർത്തകനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാവ് മഹേഷ് - വീഡിയോ

Published : Nov 29, 2019, 07:37 AM ISTUpdated : Nov 29, 2019, 11:19 AM IST
കെഎസ്‍യു പ്രവർത്തകനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാവ് മഹേഷ് - വീഡിയോ

Synopsis

ഇന്നലെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ വച്ച് കെഎസ്‍യു പ്രവർത്തകന്‍ നിതിൻ രാജിനെ മർദ്ദിക്കുന്നതിന് മുമ്പാണ് ഭീഷണിപ്പെടുത്തിയത്. പരിക്കേറ്റ നിതിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി. എസ്എഫ്ഐ നേതാവ് മഹേഷ് കെഎസ്‍യു പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ വച്ച് കെഎസ്‍യു പ്രവർത്തകന്‍ നിതിൻ രാജിനെ മർദ്ദിക്കുന്നതിന് മുമ്പാണ് ഭീഷണിപ്പെടുത്തിയത്.

പരിക്കേറ്റ നിതിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ, യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളേജിൽ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്ത ശേഷമായിരുന്നു ആക്രമണമെന്നായിരുന്നു ആരോപണം.

 

കെഎസ്‍യു നേതാക്കളായ ആര്യ ,അമൽ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനായ നിതിന് എസ്എഫ്ഐ ആക്രമണത്തിൽ പരിക്കേറ്റത്. അതേസമയം, കെഎസ്‍യു നേതാക്കൾക്കെതിരെ എസ്എഫ്ഐയും പരാതി നൽകി. പഠിപ്പ് മുടക്കിനെയും തുടർന്നുള്ള ആക്രമണങ്ങളെയും തുടർന്ന് മൂന്ന് കെഎസ്‍യുക്കാരെ കോളേജ് കൗണ്‍സില്‍ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. നടപടി ഏകപക്ഷീയമാണെന്ന് കെഎസ്‍യു കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആനത്തലവട്ടത്ത് നാട്ടുകാരുമായി വഴക്കിനൊടുവിൽ പൊലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ