ഒരു ദിവസം 300ലേറെ വട്ടം! സ്റ്റേഷനിൽ വിളിച്ച് വനിത പൊലീസുകാരോട് അശ്ലീലം പറയുന്ന യുവാവ്; ശിക്ഷ വിധിച്ചു

Published : Aug 01, 2023, 05:44 PM IST
ഒരു ദിവസം 300ലേറെ വട്ടം! സ്റ്റേഷനിൽ വിളിച്ച് വനിത പൊലീസുകാരോട് അശ്ലീലം പറയുന്ന യുവാവ്; ശിക്ഷ വിധിച്ചു

Synopsis

2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ജോസ് വനിതാ പൊലീസ് സ്‌റ്റേഷനിലേക്ക് നിരന്തരം വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് ലൈഗീക ചുവയോടെ സംസാരിക്കുകയായിരുന്നു

കൊച്ചി: പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ പ്രതിക്ക് നാല് വർഷം തടവും പിഴയും. എറണാകുളം ടൗൺ നോർത്ത് വനിത പൊലീസ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തിയ പ്രതി തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനേയാണ് (38) എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നാല് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 15000 രൂപ പിഴയും അടയ്ക്കണം.

പിഴയടച്ചില്ല എങ്കിൽ നാല് മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. 2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ജോസ് വനിതാ പൊലീസ് സ്‌റ്റേഷനിലേക്ക് നിരന്തരം വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് ലൈഗീക ചുവയോടെ സംസാരിക്കുകയായിരുന്നു. സംഭവ ദിവസം തുടർച്ചയായി 300ലേറെ തവണ പ്രതി വനിതാ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു.

തുടർന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നോർത്ത് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു. എറണാകുളം ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ ആയിരുന്ന അനസ് വി ബിയുടെ നേതൃത്വത്തിൽ പ്രതിയുടെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിൽ സമർപ്പിച്ചത്. പൊലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പ്രതി കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്കൃഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ വിനിത ഹാജരായി.

അതേസമയം, പാലക്കാട് ചാലിശ്ശേരിയിൽ ജ്വല്ലറി ഉടമ പോക്സോ കേസിൽ അറസ്റ്റിലായി. ചാലിശ്ശേരി സ്വദേശിയായ നിസാറിനെയാണ് (35) ചാലിശ്ശേരി പൊലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ചാലിശ്ശേരിയിലെ ഇയാളുടെ അയൽവാസിയുടെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെ അതിക്രമിച്ച് കയറി മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ഇടയില്‍ കയറിക്കിടക്കുകയായിരുന്നു.

തോക്കിന്‍റെ ഉപയോഗം, ആയോധന കലകൾ; 350 യുവാക്കൾക്ക് പരിശീലനം നൽകി രാഷ്ട്രീയ ബജ്‌റംഗ് ദൾ; വീഡിയോ വൈറലായതോടെ കേസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം