
ആലപ്പുഴ: അരൂർകുമ്പളം പാലത്തിൻറെ തെക്കേക്കരയിൽ അരൂർ പ്രദേശത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽ അജ്ഞാതനായ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ഏകദേശം 40 വയസ് പ്രായം തോന്നിക്കും. വെളുത്ത നിറവും 5 അടി പൊക്കവും ഉണ്ട്. കറുത്ത ടീ ഷർട്ടും പൂക്കളുടെ ചിത്രമുള്ള നിക്കറുമാണ് വേഷം.
Read more: വീട്ടുകാർ ഉപേക്ഷിച്ചു, കടത്തിണ്ണയില്‍ കഴിഞ്ഞ വയോധികന് അഭയമൊരുക്കി ജനസേവന കേന്ദ്രം
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് അരൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സിഐ അരുൺ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam