
കോഴിക്കോട്: നികുതി അടയ്ക്കാതെ ട്രെയിനിൽ കടത്തിയ 33.733 കിലോഗ്രാം സ്വർണ്ണാഭരണങ്ങളുമായി രണ്ട് രാജസ്ഥാൻ സ്വദേശികളെ ആർ.പി.എഫ് പിടികൂടി. ബീജാപൂർ ജില്ലയിലെ ജഗറാം (19), വസ്നറാം (25) എന്നിവരെയാണ് പിടികൂടിയത്. 02618 നമ്പർ നിസാമുദ്ദീൻ - എറണാകുളം ട്രെയിലെ A1, A3 കോച്ചിലെ യാത്രക്കാരായിരുന്നു ഇവർ. കണ്ണൂരിനും കോഴിക്കോടിനുമിടയിൽ ആർ.പി.എഫ് സി.പി.ഡി.എസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്.
സംസ്ഥാന ജി.എസ്.ടി. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മുഴുവനായി നികുതി അടയ്ക്കാതെയാണ് സ്വർണ്ണാഭരണങ്ങളെന്ന് വ്യക്തമായത്. തുടർന്ന് 78.18 ലക്ഷം രൂപ പിഴ ചുമത്തി. ആർ.പി.എഫ്. ഹെഡ് കോൺസ്റ്റബിൾ വി.പി. മഹേഷ് കുമാർ, കോൺസ്റ്റബിൾ അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് സ്വർണ്ണാഭരണങ്ങൾ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam