പട്രോളിംഗിനിടെ എസ്ഐയെ വളഞ്ഞിട്ട് ആക്രമിച്ച് അഞ്ചംഗ സംഘം, കൈക്ക് പരിക്ക്; സംഭവം കാസർകോട്

Published : Sep 03, 2023, 08:46 AM ISTUpdated : Sep 03, 2023, 08:55 AM IST
പട്രോളിംഗിനിടെ എസ്ഐയെ വളഞ്ഞിട്ട് ആക്രമിച്ച് അഞ്ചംഗ സംഘം, കൈക്ക് പരിക്ക്; സംഭവം കാസർകോട്

Synopsis

നേരത്തെ ഈ സംഘത്തിന്റെ തട്ടുകട എസ്ഐ അനൂപ് ഇടപെട്ട് പൂട്ടിച്ചിരുന്നു. ഇതിന്റെ വൈരാഗ്യവും ആക്രമണത്തിന് കാരണമായെന്ന് പൊലീസ് സംശയിക്കുന്നുണ്ട്

കാസർകോട്: പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസുകാരെ അഞ്ചംഗ സംഘം ആക്രമിച്ചു. കാസർകോട് ഉപ്പള ഹിദായത്ത് നഗറിലാണ് സംഭവം. മഞ്ചേശ്വരം എസ്ഐ പി അനൂപിനെയാണ് അഞ്ചംഗ സംഘം മർദ്ദിച്ചത്. എസ് ഐക്ക് വലത് കൈക്ക് പൊട്ടലുണ്ട്. ഇദ്ദേഹം സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദിച്ച രണ്ട് പേരെ എസ്ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന മൂന്ന് പേരെ കൂടി പ്രതിചേർത്ത് അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ന് പുലർച്ചെ പ്രദേശത്ത് പൊലീസ് പട്രോളിംഗിനിടെയാണ് സംഭവം. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാണ് പൊലീസ് നിർത്തിയത്. പിരിഞ്ഞുപോകാനുള്ള പൊലീസ് നിർദ്ദേശം സംഘം നിരസിക്കുകയും വാക്കുതർക്കത്തെ തുടർന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് വിവരം. നേരത്തെ ഈ സംഘത്തിന്റെ തട്ടുകട എസ്ഐ അനൂപ് ഇടപെട്ട് പൂട്ടിച്ചിരുന്നു. ഇതിന്റെ വൈരാഗ്യവും ആക്രമണത്തിന് കാരണമായെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ്
 

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും