മഴക്കെടുതി; കേന്ദ്രസര്‍ക്കാര്‍ സഹായം കൂട്ടണമെന്ന് വി.എസ് സുനില്‍കുമാര്‍

By WEB DESKFirst Published Jul 21, 2018, 9:03 AM IST
Highlights
  • കേന്ദ്രസര്‍ക്കാര്‍ സഹായം കൂട്ടണം

തിരുവനന്തപുരം: ദുരിതബാധിതര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍.  അതേസമയം കേന്ദ്രസര്‍ക്കാര്‍ സഹായം കൂട്ടണമെന്ന് വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് മന്ത്രിയുടെ പ്രതികരണം.മാനദണ്ഡങ്ങള്‍ മറികടന്നുള്ള സഹായം വേണം. സഹായധനം നിലവിലുള്ള തുകയില്‍ നിന്ന് ഉയര്‍ത്തണമെന്നും ആവശ്യം.  കുടിവെള്ളം കിട്ടാനില്ലാത്തതിനാല്‍ മലിനജലം ചൂടാക്കി കുടിക്കേണ്ട ഗതികേടാണ് വെള്ളക്കെട്ടിലായ മേഖലകളില്‍ താമസിക്കുന്നവര്‍. സര്‍ക്കാരിന്‍റേത് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണ്. വലിയ ദുരിതമാണ് ഉണ്ടായത്. ദുരിതം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും. 10 ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടും കേരളത്തിലെത്തുമെന്നും റിജ്ജു പറഞ്ഞിരുന്നു. സംസ്ഥാനത്തെത്തി മഴക്കെടുതി വിലയിരുത്തുന്നതിനുശേഷമായിരുന്നു കിരൺ റിജിജുവിന്‍റെ പ്രതികരണം.

click me!