
ഇടുക്കി: ഇടുക്കിയിലെ തോട്ടം മേഖലയിൽ ആരോഗ്യ വകുപ്പ് വാക്സിനെത്തിച്ച് തുടങ്ങി. പതിനായിരണക്കണക്കിന് തൊഴിലാളികൾ താമിക്കുന്ന തോട്ടം മേഖലയിലാണ് ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ വാക്സിനേഷൻ ക്യാമ്പുകൾ നടക്കുന്നത്. ആദ്യ ഡോസുകൾ നൽകിയ ഭാഗങ്ങളിൽ അധികൃതർ നേരിട്ടെത്തിയാണ് കുത്തിവെയ്പ് നൽകുന്നത്.
തൊട്ടടുത്ത തമിഴ്നാട്ടിൽ തൊഴിലാളികൾക്ക് വിക്സിനുകൾ കൃത്യമായി ലഭിച്ചിരുന്നു. എന്നാൽ തോട്ടം മേഖലയിൽ ആദ്യ ഡോസ് വാക്സിൻ എടുത്തതിന് ശേഷം നൂറ് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിൻ ലഭിച്ചിരുന്നില്ല. ആദ്യ ഡോസ് വാക്സിൻ ലഭിച്ചവർക്ക് നൂറും നൂറ്റിയിരുപത് ദിവസങ്ങൾ കഴിഞ്ഞിട്ടും കുത്തിവെയ്പ് ലഭിക്കാത്തത് ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തോട്ടംതൊഴിലാളികൾക്ക് കബനിയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തി ആദ്യ ഡോസ് നൽകിയിരുന്നു. കേരളത്തിൽ നിന്ന് വാക്സിൻ ലഭിക്കാതായതോടെ വാക്സിനായി തമിഴാനാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു തൊഴിലാളികൾ.
തമിഴ്നാട്ടിൽ വാക്സിനേഷൻ ക്യാമ്പുകളിൽ ജനത്തിരക്ക് കുറവാണെന്ന് മാത്രമല്ല എത്തുന്ന എല്ലാവർക്കും വാക്സിൻ യഥേഷ്ടം ലഭിക്കുന്നുമുണ്ട്. ഇതോടെയാണ് വാക്സിനായി തോട്ടം തൊഴിലാളികള്‍ തമിഴ്നാടിനെ ആശ്രയിച്ച് തുടങ്ങിയത്. ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ ബന്ധുക്കളും മക്കളും തമിഴ്നാട്ടിലാണ് ഉള്ളത്. അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലെത്തുന്ന തൊഴിലാളികൾക്ക് തമിഴ്നാട് സർക്കാർ വാക്സിൻ സൗജന്യമായി നൽകുന്നുമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam