നെയ്യാറ്റിൻകരയിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു, കൊലപാതകം മദ്യപാനത്തിനിടെ, ഒരാള്‍ അറസ്റ്റിൽ

Published : Jul 21, 2021, 09:31 PM IST
നെയ്യാറ്റിൻകരയിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു, കൊലപാതകം മദ്യപാനത്തിനിടെ, ഒരാള്‍ അറസ്റ്റിൽ

Synopsis

കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരുമൊത്ത് ശാന്തകുമാർ ഇവിടെ ഇരുന്ന് മദ്യപിച്ചിരുന്നു...

തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാരായമുട്ടം സ്വദേശിയായ ശാന്തകുമാറാണ് കൊല്ലപ്പെട്ടത്.  മദ്യപാനത്തിനിടെയുണ്ടായ വാർക്കു തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ശാന്തകുമാറിന്റെ മൃതദേഹം മുഖം ചതഞ്ഞ നിലയിൽ വീടിന് സമീപമുള്ള പറമ്പിലാണ് കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരുമൊത്ത് ശാന്തകുമാർ ഇവിടെ ഇരുന്ന് മദ്യപിച്ചിരുന്നു. ശാന്തകുമാർ കൂട്ടുകാരിൽ നിന്ന് പണം കടം വാങ്ങിയിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് സംശയം. വീട് വയക്കാനായാണ് ശാന്തകുമാർ സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയത്. പണത്തിനായി ചില സുഹൃത്തുക്കള്‍ വീട്ടിൽ വന്നതോടെ തർക്കമുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു.

ഇതേ ചൊല്ലിയുള്ള തർക്കമാണ് ഇന്നലെ കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം കിടന്നതിന് സമീപം ഒരുബൈക്കുമുണ്ട്. റൂറൽ എസ്പി പി.കെ.മധുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മാരായമുട്ടം സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആരും പരിഭ്രാന്തരാകരുത്!, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം നാളെ സൈറൺ മുഴങ്ങും, നടക്കുന്നത് ബിപിസിഎൽ മോക്ഡ്രിൽ
പ്ലാവിൻ കൊമ്പിലെ കൂടിളകി, തൃശൂരിലെ അങ്കണവാടിയിൽ ഭക്ഷണം കഴിക്കവെ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണം, 8 പേർക്ക് പരിക്ക്