'വളർത്തു മൃഗങ്ങളിൽ പേ ലക്ഷണങ്ങൾ'; ചത്തത് 4 പശുക്കളും 3 ആടുകളും, വടക്കഞ്ചേരി തെരുവുനായ ശല്യം രൂക്ഷം

Published : Aug 04, 2022, 01:46 PM ISTUpdated : Aug 04, 2022, 02:04 PM IST
'വളർത്തു മൃഗങ്ങളിൽ പേ ലക്ഷണങ്ങൾ'; ചത്തത് 4 പശുക്കളും 3 ആടുകളും, വടക്കഞ്ചേരി തെരുവുനായ ശല്യം രൂക്ഷം

Synopsis

വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് തെരുവ് നായ ശല്യവും ആക്രമണം  രൂക്ഷം

പാലക്കാട്‌: വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് തെരുവുനായ ശല്യവും ആക്രമണവും  രൂക്ഷം. തെരുവ് നായ്ക്കളുടെ കടിയേറ്റ്  നാല് പശുക്കളും, 3 ആടുകളും ചത്തു. അഞ്ചുമൂർത്തി മംഗലത്തെ തെക്കേത്തറ, രക്കൻകുളം, വലിയകുളം, ഒറകുന്നങ്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരു മാസത്തോളമായി തെരുവുനായ ആക്രമണം കൂടിയത്.

ഒന്നരമാസം മുമ്പ് പ്രദേശത്ത് ഉണ്ടായിരുന്ന പേവിഷയുള്ള ഒരു നായ  ചത്തിരുന്നെങ്കിലും മറ്റ് നിരവധി പട്ടികളെ കടിച്ചതിനാൽ അവയ്ക്കെല്ലാം പേവിഷബാധ  ഉണ്ടായോ എന്നാണ് നിലവിലെ സംശയമെന്ന് വാർഡ് മെമ്പർ കൂടിയായ വി. ശ്രീനാഥ്‌ പറഞ്ഞു. നിലവിൽ വളർത്തുമൃഗങ്ങളിൽ പേ വിഷ്ബാധയുടെ ലക്ഷണം പ്രകടമാകുന്നു എന്നാണ് ഉടമകൾ പറയുന്നത്.

തെക്കൻകുളം സുധയുടെ ഒരു പശുവും, തെക്കേത്തറ ഷാഹിദയുടെ മൂന്ന് പശുക്കളും ചത്തു. ഒറകുന്നങ്കാട് കൃഷ്ണൻക്കുട്ടിയുടെ മൂന്ന് ആടുകളാണ് ചത്തത്. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റ് ദിവസങ്ങൾ കഴിഞ്ഞ് രോഗലക്ഷണങ്ങൾ കാണിക്കുമ്പോഴാണ് ഉടമസ്ഥർ വിവരമറിയുന്നത്. പ്രദേശത്തെ നിരവധി വളർത്തുനായ്ക്കളെ ഉൾപ്പെടെ പേയിളകിയ പട്ടി കടിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും വളർത്തുമൃഗങ്ങളെ പേവിഷബാധ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് അധികൃതർ അറിയിച്ചു.

Read more:  കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കെ ലോറിയുടെ ടയറിന് തീപിടിച്ചു

കോഴിക്കോട്: കടൽ കാണാനെത്തുന്ന യുവതീയുവാക്കളെ ലഹരിയുടെ കാണാക്കയങ്ങളിലേക്ക് തള്ളിയിടാൻ തക്കം പാർത്തിരിക്കുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണിയെ കോഴിക്കോട് ബീച്ച് റോഡിൽ വച്ച് നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള  ഡൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട് കോളത്തറ കണ്ണാടിക്കുളം സ്വദേശി മജീദ് എന്ന ഇമ്പാല മജീദ് (55) ആണ് പിടിയിലായത്. 

വിൽപ്പനയ്ക്കായി സൂക്ഷിച്ച 580 ഗ്രാം കഞ്ചാവ്  ഇയാളിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശ്രീനിവാസ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി ടൗൺ പൊലീസ് സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ഡൻസാഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ നേരത്തെ ഇയാളെ പിടികൂടിയിരുന്നു. 

Read more: മദ്യലഹരിയിൽ അപകടം, ആംബുലൻസിൽ ആശുപത്രിയിലേക്ക്, പരിചരിച്ച ജീവനക്കാരിയെ മർദ്ദിച്ച് രോഗി രക്ഷപ്പെട്ടു

കോഴിക്കോട് തളി ഭാഗത്ത് നിന്ന് മുന്നൂറ് ഗ്രാം കഞ്ചാവുമായി മാർച്ച് മാസം കസബ പൊലീസ് സ്റ്റേഷനിലും നൂറ്റി അറുപത് ഗ്രാം കഞ്ചാവുമായി കഴിഞ്ഞ മാസം ടൗൺ പോലീസ് സ്റ്റേഷനിലും മജീദിനെ പിടികൂടിയിരുന്നു. ഒരുകിലോഗ്രാമിനു താഴെയുള്ള അളവിൽ കഞ്ചാവുമായി വിൽപനയ്ക്കിറങ്ങുകയാണ് പതിവ്. ഡൻസാഫ് അംഗങ്ങളായ കെ.അഖിലേഷ്, അർജുൻ അജിത്ത് ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, ടൗൺ എസ്ഐ എ. മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജേഷ്, അഷ്റഫ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്