Asianet News MalayalamAsianet News Malayalam

കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കെ ലോറിയുടെ ടയറിന് തീപിടിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു.  ഇന്നു പുലർച്ചെ അഞ്ചു മണിയോടെ കൊയിലാണ്ടി കൊരയങ്ങാട് ക്ഷേത്രത്തിനു സമീപത്തെ പെട്രോൾ പമ്പിനു ചേർന്നാണ് സംഭവം. 

tire of the lorry caught fire while running at koyilandy
Author
Kerala, First Published Aug 4, 2022, 12:13 PM IST

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു.  ഇന്നു പുലർച്ചെ അഞ്ചു മണിയോടെ കൊയിലാണ്ടി കൊരയങ്ങാട് ക്ഷേത്രത്തിനു സമീപത്തെ പെട്രോൾ പമ്പിനു ചേർന്നാണ് സംഭവം.  ചരക്ക് ലോറിക്കാണ്  തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ. പ്രദീപൻ്റെ   നേതൃത്വത്തിൽ എത്തിയ സേന തീയണച്ചു.

ലോറിയുടെ പിൻഭാഗത്തുള്ള ടയറിനായിരുന്നു തീപിടിച്ചത്. ടയർ തമ്മിൽ ഉരസിയത് മൂലമാകാം തീപിടിച്ചതെന്നു  കരുതുന്നു. വടകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പഞ്ചസാരയുമായി പോവുകയായിരുന്ന കെഎ  22 B 1421 നമ്പർ ലോറി ക്കാണ് തീ പിടിച്ചത് ' ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് , നിധിപ്രസാദ് ഇഎം, വിഷ്ണു, ധീരജ് ലാൽ പി സി, സത്യൻ, ഷാജു, ഹോംഗാര്‍ഡുമാരായ രാജീവ് , രാജേഷ് എന്നിവർ പങ്കെടുത്തു. 

Read more: റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണം; ഭർത്താവിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു

വെള്ളിമാടുകുന്നിലെ ബാലമന്ദിരത്തിൽ വീണ്ടും സുരക്ഷാ വീഴ്ച; രണ്ട് പെൺകുട്ടികൾ പുറത്ത് കടന്നു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് വീണ്ടും കുട്ടികൾ പുറത്ത് കടന്നു. രണ്ട് പെൺകുട്ടികളാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന്  പുറത്ത് കടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. പോക്സോ കേസുകളിലെ ഇരകളായ കുട്ടികളാണ് ഇവർ. മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങി.

ഈ വർഷം ജനുവരി 26 ന് സമാനമായ നിലയിൽ ഇതേ ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ പുറത്ത് കടന്നിരുന്നു. ആറ് പെൺകുട്ടികളാണ് അന്ന് ബാലികാ മന്ദിരത്തിൽ നിന്ന് പുറത്ത് കടന്നത്. ഈ സംഭവം വലിയ വിവാദമാവുകയും ചെയ്തു. അന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ മന്ദിരത്തിൽ നിന്ന് ഇറങ്ങിയ രണ്ട് കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നും കണ്ടെത്തിയിരുന്നു. ബാല മന്ദിരത്തിലെ സുരക്ഷ വീഴ്ചയെ തുടർന്ന് ബാലമന്ദിരത്തിലെ സൂപ്രണ്ട് ഉൾപ്പെടെ ഉള്ളവരെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലം മാറ്റിയിരുന്നു.

മൊബൈൽ ഫോൺ വഴി പ്രണയം: 16 കാരിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

ബാല മന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ തീരുമാനിച്ചതിന് പിന്നിലെന്നാണ് അന്ന് പുറത്ത് കടന്ന ആറ് പെൺകുട്ടികളും പൊലീസിന് നൽകിയ മൊഴി. കുട്ടികളുടെ എതിർപ്പ് മറികടന്നാണ് ഇവരെ തിരികെ ബാലമന്ദിരത്തിലെത്തിച്ചത്. ഇവരിൽ ഒരാൾ പിന്നീട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ശിശു ക്ഷേമ സമിതിയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാല മന്ദിരത്തിലെ ജീവിത സാഹചര്യം മോശമാണെന്ന് നേരത്തെയും പരാതികളുയർന്നിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുണ്ടായിരുന്നില്ല. ഇതാണ് ഇപ്പോൾ വീണ്ടും കുട്ടികൾ പുറത്ത് കടക്കാൻ കാരണം എന്നാണ് വിവരം.

പോക്സോ പീഡന കേസിന് പിന്നിൽ 'സർക്കാരിൽ സ്വാധീനമുള്ള വിഐപി വനിത': മോൻസൻ മാവുങ്കൽ

Latest Videos
Follow Us:
Download App:
  • android
  • ios