കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം; വടകരയിൽ വയോധികൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

Published : Sep 19, 2024, 10:50 PM IST
കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം; വടകരയിൽ വയോധികൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

Synopsis

ഇയാളുടെ കഴുത്തിൽ തുണി മുറുക്കിയതിനെ തുടർന്നുള്ള ആന്തരിക ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്

കോഴിക്കോട്: വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം. വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. മരിച്ചത് കൊല്ലം ഇരവിപുരം സ്വദേശിയാണെന്ന് സംശയിക്കുന്നുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാളുടെ കഴുത്തിൽ തുണി മുറുക്കിയതിനെ തുടർന്നുള്ള ആന്തരിക ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
 

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും