കാറിന് മുകളിലൂടെ ബസ് കയറിയിറങ്ങി; വൈക്കത്ത് നാല് മരണം

Published : Jan 07, 2020, 07:23 AM ISTUpdated : Jan 07, 2020, 11:02 AM IST
കാറിന് മുകളിലൂടെ ബസ് കയറിയിറങ്ങി; വൈക്കത്ത് നാല് മരണം

Synopsis

കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 

വൈക്കം: കോട്ടയം വൈക്കത്ത് വാഹനാപകടത്തിൽ നാലുപേർ മരിച്ചു. വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു. ഉദയംപേരൂർ സ്വദേശികളായ സൂരജ്, അച്ഛൻ വിശ്വനാഥൻ, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.

രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവട് പാലത്തിന് സമീപമാണ് സംഭവം. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തില്‍ ബസിലെയും കാറിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് കാർ യാത്രക്കാരുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് വൈക്കം-എറണാകുളം പാതയിൽ വാഹന ഗതാഗതം സ്തംഭിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു
'വേണമെങ്കിൽ ഒരുമേശക്ക് ചുറ്റുമിരിയ്ക്കാനും തയാർ'; ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എന്ത് വിട്ടുവീഴ്ച്ചക്കും തയാറെന്ന് ലീ​ഗ്