
ആലപ്പുഴ: സിപിഐ വളളികുന്നം ലോക്കൽ കമ്മറ്റിയംഗത്തിന് നേരെ പൊലീസിന്‍റെ അതിക്രമം. വള്ളികുന്നം എസ്ഐ അനീഷാണ് പടയണിവെട്ടം തോന്തോലിൽ പുതുപ്പുരയ്ക്കൽ തറയിൽ പ്രഭാകരനെ (49) ആകാരണമായി മർദിച്ചത്. ബുധനാഴ്ച രാത്രി 9 നാണ് എസ്ഐയുടെ നേത്യത്വത്തിൽ പ്രഭാകരനെ മര്‍ദ്ദിച്ചത്.
യാതൊരു പ്രശ്നങ്ങളിലും ഇടപ്പെടാത്ത പ്രഭാകരനെ ബോധപൂർവ്വം പോലീസ് ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. രോഗിയായ ഭാര്യയുടെ കൺമുന്നിൽ വച്ചാണ് എകെപിഎംഎസ് കണ്ണനാകുഴി ശാഖാ സെക്രട്ടറി കൂടിയായ പ്രഭാകരനെ എസ്ഐ ആക്രമിച്ചത്.സംഭവമറിഞ്ഞ് നൂറുകണക്കിനാളുകൾ സ്ഥലത്ത് തടിച്ചു കൂടി. തടയാനെത്തിയവരെയും എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ ആക്രമിച്ചു. പ്രഭാകരൻ ഉൾപ്പടെ മർദ്ദനമേറ്റവർ കായംകുളം സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam