ഓടിക്കൊണ്ടിരിക്കെ വാന്‍ തീഗോളമായി, പെയിന്‍റ് ടിന്നുകൾ പൊട്ടിത്തെറിച്ചു, സംഭവം മേലാറ്റൂർ  - പെരിന്തൽമണ്ണ റോഡിൽ

Published : Dec 05, 2023, 01:33 PM IST
ഓടിക്കൊണ്ടിരിക്കെ വാന്‍ തീഗോളമായി, പെയിന്‍റ് ടിന്നുകൾ പൊട്ടിത്തെറിച്ചു, സംഭവം മേലാറ്റൂർ  - പെരിന്തൽമണ്ണ റോഡിൽ

Synopsis

പുക ഉയരുന്നത് കണ്ട് കോട്ടക്കൽ സ്വദേശിയായ ഡ്രൈവർ പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു

മലപ്പുറം: മേലാറ്റൂരിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് വാൻ പൂർണമായും കത്തിനശിച്ചു. പുക കണ്ട് പുറത്തേക്കിറങ്ങിയ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേലാറ്റൂർ  - പെരിന്തൽമണ്ണ റോഡിൽ വേങ്ങൂർ സായിബുംപടിയിൽ ഹെൽത്ത് സെന്ററിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 1.50നാണ് സംഭവം. 

പുക ഉയരുന്നത് കണ്ട് കോട്ടക്കൽ സ്വദേശിയായ ഡ്രൈവർ പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് മേലാറ്റൂരിലേക്ക് പെയിന്റുമായി വന്ന വാനാണ് കത്തിനശിച്ചത്. വാഹനത്തിനകത്തേക്ക് തീ പടർന്നതോടെ പെയിന്റ് ടിന്നുകൾ പൊട്ടിത്തെറിച്ചു. 

ഭർത്താവിനെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോവാനെത്തിയ വീട്ടമ്മയെ ബീച്ച് ആശുപത്രി കോമ്പൗണ്ടിൽ കാറിടിച്ചു, ദാരുണാന്ത്യം

പെരിന്തൽമണ്ണയിൽ നിന്ന് അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കില്ല. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ സജു, ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ ജെയ്കിഷ്, മുഹമ്മദ് ഷിബിൻ, കിഷോർ, രാജേഷ്, റംഷാദ്, ഉണ്ണി കൃഷ്ണൻ, രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു
കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ