വയനാട് കുടുംബശ്രീയിൽ 36 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്, വിഡിവികെ പദ്ധതിയുടെ ഫയലുകളോ രേഖകളോ ഇല്ല

Published : Jun 07, 2026, 08:58 AM IST
kudumbasree

Synopsis

വയനാട് കുടുംബശ്രീയുടെ വാൻ ധൻ വികാസ് കേന്ദ്ര പദ്ധതിയിൽ 36 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തി. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയിലാണ് ക്രമക്കേട് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ ഉൾപ്പെട്ട മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു. 

കൽപ്പറ്റ : വയനാട് കുടുംബശ്രീയിൽ 36 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തൽ. ആദിവാസി ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ഗോത്രവർഗ്ഗക്കാരുടെ വരുമാനവും ജീവിതനിലവാരവും ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച വാൻ ധൻ വികാസ് കേന്ദ്രകളിലാണ് തട്ടിപ്പ് നടന്നത്. 8 വിഡിവികെ കേന്ദ്രങ്ങളിൽ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ വിഡിവികെ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളോ രേഖകളോ ഇല്ല. സാമ്പത്തിക ക്രമക്കേട് നടന്ന പഞ്ചായത്തുകളായ തൊണ്ടർനാടും മൂപ്പൈനാടും മേപ്പാടിയും പൊഴുതനയും വിഡിവികെ കേന്ദ്രം പോലുമില്ല. ഇടപാടുകൾ നടത്തിയതിന്റെ ബില്ലുകളും വൗച്ചറുകളും കാണാനില്ലെന്നും കുറ്റാരോപിതർ. ജീവനക്കാർ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാൽ പദ്ധതിയുടെ ചുമതലയിൽ ഉണ്ടായിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർ പ്രതിസ്ഥാനത്തെന്നാണ് റിപ്പോർട്ട്. 2023 വരെ എട്ട് വി ഡി വി കെ കേന്ദ്രങ്ങളിൽ നിന്നായി അമ്പതുലക്ഷം രൂപ പിൻവലിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. സിപിഎം നേതാക്കൾ ഉൾപ്പെട്ട മൂന്ന് കുടുംബശ്രീ ജീവനക്കാരെയാണ് അഴിമതിയെ തുടർന്ന് പിരിച്ചു വിട്ടിരിക്കുന്നത്.  

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിക്കേറ്റർ ഇട്ടില്ലെന്നാരോപിച്ച് കാർ തല്ലിത്തകർത്തും തോക്ക് ചൂണ്ടിയും അക്രമം; മൂന്നംഗ സംഘം പിടിയിൽ
എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിന് സമീപം കഞ്ചാവ് ചെടികൾ, ചെറുപൊതികളുമായ വിൽപനയ്ക്കെത്തിയ 3 പേർ അറസ്റ്റിൽ