ഹരിപ്പാട് നിർത്തിയിട്ടിരുന്ന വാന്‍ കത്തിനശിച്ചു

Published : Oct 26, 2020, 11:13 PM IST
ഹരിപ്പാട് നിർത്തിയിട്ടിരുന്ന വാന്‍ കത്തിനശിച്ചു

Synopsis

നിർത്തിയിട്ടിരുന്ന ഏസ് വാൻ കത്തിനശിച്ചു. ആറാട്ടുപുഴ കിഴക്കേക്കര കനകക്കുന്ന് അനുഗ്രഹയിൽ ബൈജുവിന്റെ ഉടമസ്ഥയിലുളള  ഏസാണ് കത്തിയത്

ഹരിപ്പാട്: നിർത്തിയിട്ടിരുന്ന ഏസ് വാൻ കത്തിനശിച്ചു. ആറാട്ടുപുഴ കിഴക്കേക്കര കനകക്കുന്ന് അനുഗ്രഹയിൽ ബൈജുവിന്റെ ഉടമസ്ഥയിലുളള  ഏസാണ് കത്തിയത്. കനകക്കുന്ന് ജെട്ടിക്ക് സമീപം ചരലും മറ്റും വിൽക്കുന്ന സ്ഥലത്താണ് ഏസ് ഇട്ടിരുന്നത്. 

കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് വാഹനത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഓടിക്കൂടിയവര്‍ വെളളം പമ്പ് ചെയ്തും മണൽ വാരിയിട്ടും മറ്റും തീ അണക്കാൻ ശ്രമിച്ചു. കായംകുളത്തു നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. എൻജിൻ ഉൾപ്പെടെ കത്തി. കാബിനും നാശമുണ്ടായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടികളോട് ലൈംഗിക അതിക്രമം, ബസ് സ്റ്റേഷനിലേക്കെത്തിച്ച് പ്രതിയെ പിടികൂടി, പ്രതിക്ക് 6 വർഷം തടവ് ശിക്ഷ
പ്രിയദർശിനി അങ്ങനയങ്ങ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകില്ല! ആഗ്നസ് റാണി പോരിനിറങ്ങി; മത്സരിക്കാൻ തീരുമാനിച്ച് യുഡിഎഫ്