
പുതുക്കാട്: മുപ്പത് വര്‍ഷം സ്റ്റേഷന്‍ വൃത്തിയാക്കി പരിപാലിച്ച സ്വീപ്പറുടെ വിരമിക്കലിന് പോലീസുകാര്‍ നല്‍കിയ അപൂര്‍വ യാത്രയയപ്പ് ചിത്രം വൈറലാകുന്നു. തൃശ്ശൂരിലെ പുതുക്കാട് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറായ മുപ്ലിയം സ്വദേശി രാധ(70)യെയാണ് പോലീസുകാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയയച്ചത്.
കോവിഡ് 19 കരുതല്‍ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് വിരമിക്കല്‍ ചടങ്ങും പൊതുയോഗവുമെല്ലാം ഒഴിവാക്കിയിരുന്നു. എന്നാല്‍, ദീര്‍ഘമായ സേവനത്തിന് രാധയെ അര്‍ഹമായവിധം യാത്രയയക്കണമെന്ന് ജില്ലാ പൊലീസ് മേധാവി സ്റ്റേഷനില്‍ വിളിച്ച് നിര്‍ദ്ദേശിച്ചിരുന്നു.
സാധാരണ വിരമിക്കുന്നവര്‍ മാസങ്ങള്‍ക്കുമുമ്പേ അവധിയെടുക്കാറുണ്ടെങ്കിലും രാധ 31-വരെ ജോലിക്കെത്തിയിരുന്നു. പതിവുപോലെ രാവിലെ ജോലിക്കെത്തിയ രാധ സ്റ്റേഷനും പരിസരവും വൃത്തിയാക്കി. എന്നത്തെയും പോലെ ഉച്ചയോടെ മടങ്ങാനൊരുങ്ങുമ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി. തുടര്‍ന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി രാധയെ യാത്ര അയക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam