രാത്രിയിൽ കൂട്ടമായിറങ്ങും, ലക്ഷ്യം കോഴികളും താറാവും, കിട്ടിയില്ലെങ്കിൽ ചെരിപ്പുകളും ചവിട്ടികളും കടിച്ച് കൊണ്ടുപോകും; വരാപ്പുഴയിൽ കുറുനരി ശല്യം

Published : Jan 12, 2026, 04:38 PM ISTUpdated : Jan 12, 2026, 06:48 PM IST
Jackal

Synopsis

കൊച്ചി വരാപ്പുഴ തുണ്ടത്തുകടവിൽ കുറുനരികളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് ഭീതിയിലാണ് നാട്ടുകാർ. രാത്രികാലങ്ങളിൽ കൂട്ടമായെത്തി കോഴികളെയും താറാവുകളെയും പിടികൂടുന്ന കുറുനരികൾക്കെതിരെ വനംവകുപ്പിന്റെ സഹായത്തോടെ കെണിയൊരുക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

കൊച്ചി: വരാപ്പുഴ തുണ്ടത്തുകടവിൽ കുറുനരികളുടെ ശല്യം രൂക്ഷം. രാത്രി കൂട്ടമായെത്തുന്ന കുറുനരികൾ കോഴി, താറാവ് എന്നിവയെ പിടിച്ച് കൊണ്ടുപോകുകയും ചെയ്യുന്നു. രാത്രികാലങ്ങളിൽ വീടിന്റെ വരാന്തകളിൽ സൂക്ഷിക്കുന്ന ചെരിപ്പുകളും ചവിട്ടികളും കുറുനരികൾ കടിച്ച് കൊണ്ടുപോകുന്നതായും പരാതിയുണ്ട്. ഈ ഭാഗത്ത് വീട്ടിൽ വളർത്തുന്ന കോഴികളും താറാവുകളും നഷ്ടപ്പെടുന്നത് പതിവായിരുന്നു. കൂട്ടിൽ വളർത്തുന്ന കോഴികളെ കൂട്ടത്തോടെ ആക്രമിച്ച് കൊന്ന സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. കുറുനരി ശല്യം പരിധി വിട്ടതോടെ വനം വകുപ്പിന്റെ സഹായത്തോടെ കുറുനരികളെ വലയിലാക്കാൻ കെണി ഒരുക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. ഇതിനായി പഞ്ചായത്തിന്റെയും സഹായം തേടിയിട്ടുണ്ട്. കോട്ടുവള്ളി- പറവൂർ റോഡിലും രാത്രി നിരവധി കുറുനരികളാണ് വിഹരിക്കുന്നത്. ഐക്യസമാജം സ്റ്റോപ്പിന് സമീപം കോട്ടുവള്ളി- പറവൂർ റോഡിൽ കഴിഞ്ഞ ദിവസം ഒരു കുറുനരിയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപിയുടെ 'എ ക്ലാസ് മണ്ഡലം', കെ കരുണാകരന്‍റെ തട്ടകം, താമര വിരിയിക്കാൻ മകൾ പത്മജയെ തൃശൂരിൽ ഇറക്കുമോ? സുരേഷ് ഗോപിയുടെ പിന്തുണ നിർണായകം
ഒന്നും രണ്ടുമല്ല! ദിവസങ്ങൾ കൊണ്ട് നെടുമങ്ങാടും പരിസരങ്ങളിലും കറങ്ങി പണയം വച്ചത് 129 വളകൾ, കിട്ടിയത് 69 ലക്ഷം രൂപ; കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്