വര്‍ക്കലയില്‍ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’വിറ്റ് വിദേശി; പൊലീസ് പൊക്കി

Web Desk   | Asianet News
Published : Mar 18, 2020, 10:03 AM IST
വര്‍ക്കലയില്‍ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’വിറ്റ് വിദേശി; പൊലീസ് പൊക്കി

Synopsis

ക്ലിഫിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കോഫി ടെംപിൾ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോർഡ് വച്ചത്.

വർക്കല: വര്‍ക്കലയില്‍ ആന്‍റി കൊറോണ ജ്യൂസ് വില്‍പ്പന നടത്തിയ വിദേശിക്ക് താക്കീത്. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഭക്ഷണശാലയ്ക്ക് മുന്നില്‍ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’ എന്ന ബോർഡ് സ്ഥാപിച്ച ഉടമയായ വിദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്തു വിട്ടയച്ചു.

ക്ലിഫിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കോഫി ടെംപിൾ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോർഡ് വച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേർത്തു തയാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നൽകി 150 രൂപ നിരക്കും എഴുതി ചേർത്തു. വർക്കല പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്‍കി വിടുകയായിരുന്നു. ഇയാളുടെ ബോര്‍ഡും മാറ്റിയിട്ടുണ്ട്.
 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ