വർക്കല സ്വദേശിയായ 23 കാരൻ, അബുദാബിയിൽ നിന്ന് മാർച്ച് 30 ന് ചെന്നൈ വിമാനത്താവളത്തിൽ പറന്നിറങ്ങിയ ശേഷം കാണാനില്ല, അന്വേഷണം ഊർജിതമാക്കി പൊലീസ്

Published : Apr 11, 2026, 06:32 PM IST
missing case

Synopsis

വിദേശത്തുനിന്ന് മാർച്ച് 30-ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ വർക്കല സ്വദേശിയായ മുഹമ്മദ് ഇൻസാമിനെ കാണാതായതായി പരാതി. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്

തിരുവനന്തപുരം: അബുദാബിയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ വർക്കല സ്വദേശിയായ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്നും കാണാതായതായി പരാതി. വർക്കല സ്വദേശിയായ 23 കാരൻ മുഹമ്മദ് ഇൻസാമിനെയാണ് മാർച്ച് 30 മുതൽ കാണാതായത്. അന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഇൻസാമിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്ന് ബന്ധുക്കൾ വർക്കല പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് ചെന്നൈ വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെയും പരിസരത്തെയും സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിഎൻജി നാല് സിലിണ്ടറും കാലി, ഡീസലിൽ ഓടിക്കൊണ്ടിരിക്കെ കോഴിക്കോട് സ്വകാര്യ ബസിന് തീപിടിച്ചു; ആളപായമില്ല
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; കയത്തിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം