വർണ്ണോത്സവം - നഴ്സറി, അങ്കണവാടി കലോത്സവം ശനി, ഞായർ ദിവസങ്ങളിൽ

Published : Oct 29, 2026, 05:59 PM IST
Varnotsavam

Synopsis

ശിശുദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നഴ്സറി, അങ്കണവാടി കുട്ടികൾക്കായി വർണ്ണോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 31, നവംബർ 1 തീയതികളിലായി നടക്കുന്ന കലോത്സവത്തിൽ മൂവായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. തത്സമയ രജിസ്ട്രേഷൻ വഴിയും കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

തിരുവനന്തപുരം: ഇത്തവണത്തെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ലയിലെ നഴ്സറി / അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വർണ്ണോത്സവം - നഴ്സറി കലോത്സവം ഒക്ടോബർ 31, നവംബർ 1 ദിവസങ്ങളിലായി തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതി ഹാൾ, ഗാന്ധിഭവൻ, ഗവ. സംഗീത കോളേജ് എന്നിവിടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജിഎൽ അരുൺ ഗോപി വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.

സർക്കാരിന്റെ വനിത-ശിശു വികസന വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന ഏക നഴ്സറി കലോത്സവമാണിത്. ജില്ലയിലെ വിവിധ നഴ്സറി സ്കൂളുകൾക്കൊപ്പം, സർക്കാരിനു കീഴിലുള്ള അങ്കണവാടികളിൽ നിന്നുമുള്ള മൂവായിരത്തിൽ പരം കുരുന്നുകൾ തങ്ങളുടെ സർഗ്ഗവൈഭവങ്ങളാൽ വിവിധ വേദികൾ വർണ്ണാഭമാക്കും. ശനിയാഴ്ച രാവിലെ 9.30-ന് കലോത്സവം ശിശുക്ഷേമ സമിതി ഹാളിൽ ജുവനൈൽ ജസ്റ്റിസിന്റെ ചുമതല കൂടി വഹിക്കുന്ന ഇൻസ്പെക്ടർ ജനറൽ സബീന ബീഗം ഉദ്ഘാടനം നിർവഹിക്കും.

ശനിയാഴ്ച - കഥ പറയൽ (മലയാളം, ഇംഗ്ലീഷ്), അക്ഷരപ്പാട്ട്, മോണോ ആക്ട്, അഭിനയ ഗാനം (സിംഗിൾ, ഗ്രൂപ്പ്),ഞായറാഴ്ച - സിനിമാറ്റിക് ഡാൻസ് (സിംഗിൾ), സംഘനൃത്തം, താരാട്ട് പാട്ട്, നാടോടി നൃത്തം, സംഘഗാനം എന്നിവ വിവിധ വേദികളിലായി നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പുറമെ ഓരോ മത്സരത്തിനും തൽസമയം രജിസ്റ്റർ ചെയ്തും മത്സരിക്കാവുന്നതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാതാപിതാക്കൾ ആശുപത്രിയിൽ പോയ തക്കം നോക്കി 10 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 42 കാരന് 12 വർഷം കഠിനതടവും പിഴയും
ആദ്യം മരം മുറിക്കാൻ വീട്ടിലെത്തി, പരിചയം മുതലെടുത്ത് 78 കാരിയുടെ വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് സ്വർണ്ണവളകളും മോതിരങ്ങളും കവർന്ന പ്രതി പിടിയിൽ