തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണം; വയോധികയുടെ കൈ ഒടിഞ്ഞു

Published : Oct 29, 2026, 05:44 PM IST
old woman wild boar attack

Synopsis

ആലപ്പുഴയിലെ താമരക്കുളത്ത് തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ 79 വയസ്സുകാരിയായ ഓമനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 120ലേറെ തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നി പാഞ്ഞെത്തിയത്.

ആലപ്പുഴ: ആലപ്പുഴയിലെ താമരക്കുളത്ത് തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. താമരക്കുളം ഗ്രാമപഞ്ചായത്തിലെ കണ്ണനാകുഴി ഒന്നാം വാർഡിൽ ഓമനയ്ക്കാണ് (79) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ വയോധികയുടെ കൈക്ക് ഒടിവുണ്ട്.

120ലേറെ തൊഴിലാളികൾ ജോലി ചെയ്യുകയായിരുന്ന സ്ഥലത്തേക്കാണ് കാട്ടുപന്നി പാഞ്ഞെത്തിയത്. ഓമനയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടിമാറിയതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമായിരിക്കുകയാണെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, കള്ളിക്കാട് ചെക്ക്പോസ്റ്റ് ഇന്നലെ പ്രവർത്തിച്ചത് പരിശോധനയില്ലാതെ
കരമന കൂടത്തിൽ കൊലപാതക കേസ്: പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി