പന്ത്രണ്ട് വർഷത്തെ കഠിനതടവിന് പുറമെ പ്രതി 40, 000 രൂപ പിഴ ഒടുക്കാനും പോക്സോ കോടതി ഉത്തരവിട്ടു. പിഴ തുക അടച്ചില്ലെങ്കിൽ നാലുമാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.

ഹരിപ്പാട്: ആലപ്പുഴയിൽ മാതാപിതാക്കൾ ആശുപത്രിയിലായിരുന്ന തക്കം നോക്കി വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കായംകുളം ചേരാവള്ളി അമ്പലശ്ശേരിൽ വീട്ടിൽ അഫ്സൽ (42) നെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ്ജി ശിക്ഷിച്ചത്. 12 വർഷത്തെ കഠിനതടവിന് പുറമെ 40, 000 രൂപ പിഴ ഒടുക്കാനും കോടതി ഉത്തരവിട്ടു.

പിഴ തുക അടച്ചില്ലെങ്കിൽ നാലുമാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. കായംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന രതീഷ് ബാബുഡി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ എഎസ്ഐ പ്രിയ, സിപിഒമാരായ സൗമ്യ, രതീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ രഘുഎസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.