വട്ടവടയില്‍ ദുരൂഹസാഹചര്യത്തില്‍ കുഞ്ഞ് മരിച്ച സംഭവം; പോസ്റ്റ്‍മോര്‍ട്ടത്തിനായി മൃതദേഹം നാളെ പുറത്തെടുക്കും

By Web TeamFirst Published Oct 18, 2019, 7:43 PM IST
Highlights
  • കുഞ്ഞിന്‍റെ മരണത്തില്‍ അസ്വാഭാവികതയുള്ളതായി പൊലീസ് കണ്ടെത്തി.
  • മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുഞ്ഞിന്‍റെ പിതാവും രംഗത്തെത്തിയിരുന്നു. 

ഇടുക്കി: വട്ടവടയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നവജാതശിശുവിന്റെ മൃതദേഹം ശനിയാഴ്ച പുറത്തെടുക്കും. ദേവികുളം ആർഡിഒയുടെ സാനിധ്യത്തിൽ രാവിലെ 10 30-തോടെയാണ് മൃതദേഹം പുറത്തെടുക്കുന്നത്. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുള്ള ദേവികുളം എസ്.ഐ ദിലീപ്കുമാർ കണ്ടെത്തിയിരുന്നു.

മാതാവുമായി പിണങ്ങി താമസിക്കുന്ന പിതാവ് തിരുമൂർത്തിയും മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് ദുരൂഹസാഹചര്യത്തിൽ അടക്കം ചെയ്ത  27 ദിവസം പ്രായമായ നവജാതശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാട്ടം നടത്താൻ നടപടികൾ സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ മാതാവ് വിശ്വലക്ഷ്മി പാൽ നൽകുന്നതിനിടെ പാൽ തൊണ്ടയിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. വട്ടവട മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. എന്നാൽ കുട്ടിയുടെ മരണം പോലീസിനെ അറിയിക്കാതെ മൃതദേഹം മറവുചെയ്തു.

വ്യാഴാഴ്ച രാവിലെ ദേവികുളം എസ്ഐ ദിലീപ് കുമാറിന് ലഭിച്ച രഹസ്യവിവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികയുള്ളതായി കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോട്ടം നടത്തുന്നതിന് പോലീസ് ആർഡിഒയ്ക്ക് അപേഷ നൽകി. മൃതദേഹം അടക്കിയ ശ്മശാനത്തിൽ പൊലീന് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞിട്ടും വിവരം പോലീസിന് കൈമാറാത്ത ഡോക്ടർക്കെതിരെ വകുപ്പുതല നടപടിക്കും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 
 

 

click me!