പ്ലാസ്റ്റിക് ക്യാരിബാ​ഗുകൾ ഒഴിവാക്കൂ, തുണിസഞ്ചി ഉപയോ​ഗിക്കൂ; ക്യാംപെയിനുമായി കടകൾ കയറിയിറങ്ങി വി.കെ. പ്രശാന്ത്: വീഡിയോ

Web Desk   | Asianet News
Published : Dec 30, 2019, 03:19 PM IST
പ്ലാസ്റ്റിക് ക്യാരിബാ​ഗുകൾ ഒഴിവാക്കൂ, തുണിസഞ്ചി ഉപയോ​ഗിക്കൂ; ക്യാംപെയിനുമായി കടകൾ കയറിയിറങ്ങി വി.കെ. പ്രശാന്ത്: വീഡിയോ

Synopsis

കടകളില്‍ നിന്നും പ്ലാസ്റ്റിക് കവറുകളില്‍ സാധനം വാങ്ങുന്നവര്‍ക്കും പൊതുനിരത്തുകളില്‍ കവറില്‍ സാധനങ്ങളുമായി നില്‍ക്കുന്നവര്‍ക്കും കടയുടമകള്‍ക്കും എംഎല്‍എ തുണി സഞ്ചികള്‍ വിതരണം ചെയ്തു. 

തിരുവനന്തപുരം: സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് കേരളം. ഇതിന്റെ ഭാഗമായി  വട്ടിയൂർക്കാവ് എംഎൽഎ വി. കെ. പ്രശാന്ത്  തന്റെ മണ്ഡലത്തിലെ ഓരോ കടകളിലും കയറിയിറങ്ങി ബോധവത്കരണം നടത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്ലാസ്റ്റിക് ഉപേക്ഷിക്കൂ, പ്രകൃതി സൗഹാ​ർദ്ദ വസ്തുക്കൾ ഉപയോ​ഗിക്കൂ, ഒറ്റത്തവണ ഉപയോ​ഗത്തിനുള്ള പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം തുടങ്ങി പ്ലാസ്റ്റിക് ഉപയോ​ഗത്തിനെതിരെയുള്ള വാചകങ്ങളെഴുതിയ പ്ലാക്കാർഡുകളും കയ്യിലേന്തിയ അം​ഗങ്ങളും കൂടെയുണ്ട്. 

പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രാധാന്യം കടയുടമകളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. കടകളില്‍ നിന്നും പ്ലാസ്റ്റിക് കവറുകളില്‍ സാധനം വാങ്ങുന്നവര്‍ക്കും പൊതുനിരത്തുകളില്‍ കവറില്‍ സാധനങ്ങളുമായി നില്‍ക്കുന്നവര്‍ക്കും കടയുടമകള്‍ക്കും എംഎല്‍എ തുണി സഞ്ചികള്‍ വിതരണം ചെയ്തു. എംഎല്‍എയ്‌ക്കൊപ്പം നിരവധി ആളുകളും ബോധവത്കരണത്തില്‍ പങ്കുചേര്‍ന്നു. ചില കടയുടമകള്‍ അവരുടെ ആശങ്കകളും എംഎല്‍എയോട് പങ്കുവെച്ചു. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ എംഎല്‍എയുടെ ഈ പ്രവര്‍ത്തനത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങളൊപ്പമുണ്ട് എല്ലാ ശരിയാകുമെന്നാണ് ഭുരിപക്ഷം പേരുടെയും പ്രതികരണങ്ങൾ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം