വഴിയരികിൽ പെരുമ്പാമ്പ്, കൂടെ കടിയേറ്റ യുവാവും; യാത്ര നിർത്തി പ്രതിപക്ഷ നേതാവ്, വീഡിയോ

Published : Nov 26, 2025, 06:38 PM ISTUpdated : Nov 27, 2025, 03:58 PM IST
vd satheesan

Synopsis

പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ യുവാവിനെ പ്രതിപക്ഷ നേതാവിടപെട്ട് പുത്തൻ വേലിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കി. വനംവകുപ്പ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി പെരുമ്പാമ്പിനെ ചാക്കിലാക്കി മാറ്റി.

തൃശ്ശൂർ : കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത് കണ്ട് വാഹനം നിർത്തിയിറങ്ങി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃശ്ശൂരിൽ നിന്ന് ആലുവയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വഴിയിൽ  കണക്കൻ കടവ് പാലത്തിന് സമീപം വെച്ച് പെരുമ്പാമ്പിനെ പിടികൂടിയത് കണ്ടത്. പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ യുവാവിനെ പ്രതിപക്ഷ നേതാവിടപെട്ട് പുത്തൻ വേലിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കി. പിന്നാലെ വനംവകുപ്പ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി പെരുമ്പാമ്പിനെ ചാക്കിലാക്കി മാറ്റി. 

 

 

 

 

പരിഭ്രാന്തിയുടെ മണിക്കൂർ, ഇലക്ട്രിക്ക് സ്കൂട്ടറിൽ പാമ്പ് കയറി

പത്തനംതിട്ടയിൽ കാറിൽ കണ്ടെത്തിയ പാമ്പ് പുറത്തേക്ക് ഇറങ്ങി സമീപത്തെ ഇലക്ട്രിക് സ്കൂട്ടറിൽ കയറി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ പുറത്തെടുത്തു. പത്തനംതിട്ട അത്തിക്കയത്ത് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരിലൊരാളാണ് പാമ്പ് കാറില്‍ നിന്നും ഇഴഞ്ഞിറങ്ങി സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടറില്‍ കയറിപ്പറ്റുന്നത് കണ്ടത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് അസി. മാനേജര്‍ ദീപക്കിന്റേതായിരുന്നു തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടർ.

സമീപത്തുണ്ടായിരുന്ന മറ്റൊരാളാണ് പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് ശ്രദ്ധിച്ചത്. ഉടൻ തന്നെ പാമ്പ് സ്കൂട്ടറിന്റെ ഉള്ളിലേക്ക് കയറി ഒളിക്കുകയും ചെയ്തു. സ്കൂട്ടറിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റാതെ പാമ്പിനെ പുറത്തെടുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാൽ സാധിക്കാതെ വന്നതോടെ, വാഹന ഉടമ പാമ്പ് കയറിയ വണ്ടിയും ഓടിച്ച് കൊണ്ട് വർക്ക് ഷോപ്പ് വരെയെത്തിച്ചു. അവിടെ വെച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പ് പിടുത്തക്കാരന്‍ മാത്തുക്കുട്ടി ഉതിമൂട് എന്നയാളാണ് പാമ്പിനെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണമംഗലത്ത് വീടിന് പിന്നിലെ ഷെഡില്‍ 31കാരിയായ യുവതി തൂങ്ങിമരിച്ച നിലയില്‍, സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
തിരൂര്‍-മഞ്ചേരി റൂട്ടില്‍ ഇനി കൂളായി യാത്ര ചെയ്യാം; സോളാർ എസി ബസ് റെഡി, അതും സാധാരണ ടിക്കറ്റ് നിരക്കില്‍