താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; തിരുവനന്തപുരം സ്വദേശികളായ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

Published : Mar 02, 2025, 11:49 PM ISTUpdated : Mar 02, 2025, 11:55 PM IST
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; തിരുവനന്തപുരം സ്വദേശികളായ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

Synopsis

താമരശ്ശേരിക്ക് സമീപം ലോറി മറിഞ്ഞ് അപകടത്തിൽ 2 പേർക്ക് പരിക്ക്. താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ  കൂടത്തായി പാലത്തിന് അടുത്താണ് അപകടമുണ്ടായത്.

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ലോറി മറിഞ്ഞ് അപകടത്തിൽ 2 പേർക്ക് പരിക്ക്. താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ  കൂടത്തായി പാലത്തിന് അടുത്താണ് അപകടമുണ്ടായത്. പച്ചക്കറി കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. തിരുവനന്തപുരം സ്വദേശികളായ ലോറി ഡ്രൈവർ മധു, ക്ലീനർ വിനു എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്