ഏലപ്പാറയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീ പിടിച്ചു, കാ‌‌ർ പൂ‌ർണമായും കത്തി നശിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

Published : Aug 16, 2025, 07:35 AM IST
Fire Accident

Synopsis

ഇടുക്കി ഏലപ്പാറ ചെമ്മണ്ണിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു.

ഇടുക്കി: ഏലപ്പാറ ചെമ്മണ്ണിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. ചെന്നൈ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പീരുമേട് നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിൽ ഉള്ളവർ പുറത്തിറങ്ങി ഓടി മാറുകയായിരുന്നു. അതു കൊണ്ട് തലനാരിഴക്കാണ് അപകടം ഒഴിവായത്. കാർ പൂർണമായും കത്തി നശിച്ചു.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ