വാടക നൽകാമെന്ന് പറ‍ഞ്ഞ് വാഹനങ്ങൾ തട്ടിയെടുത്തു; ഉടമകളെ കബളിപ്പിച്ച് മുങ്ങിയ ആൾ അറസ്റ്റിൽ

By Web TeamFirst Published Mar 4, 2020, 2:09 PM IST
Highlights

കഴിഞ്ഞ ദിവസം പ്രതി മൂന്നാറിലെത്തിയതായി സൂചന ലഭിക്കുകയും ഇയാളെ എസ്ഐ കെ എം സന്തോഷിന്റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡിസൈര്‍, രണ്ട് യിനോവ, എത്തിയോസ് തുടങ്ങിയ കാറുകളാണ് പ്രതി പരസ്പര സമ്മതപ്രകാരം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയത്. 

ഇടുക്കി: വാടക നല്‍കാമെന്ന് പറഞ്ഞ് ടാക്‌സി വാഹനങ്ങള്‍ തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ദുരൈയാണ് അസ്റ്റിലായത്. മൂന്നാര്‍ സ്വദേശികളായ പ്രഭു, അയ്യാദുരൈ, മുനിരാജ്, കറുപ്പസ്വാമി എന്നിവരുടെ പക്കല്‍നിന്നും ദുരൈ നാലുകാറുകളാണ് തമിഴ്‌നാട്ടില്‍ സര്‍വ്വീസ് നടത്തിയ പണം നല്‍കാമെന്ന് പറഞ്ഞ് വാഹനങ്ങള്‍ തട്ടിയെടുത്തത്. ആദ്യത്തെ ചില മാസങ്ങള്‍ ക്യത്യമായി വാടക നല്‍കിയ ഇയാള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ പണം നൽകാതെയായി. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

തുടര്‍ന്നാണ് ഉടമകള്‍ മൂന്നാര്‍ പൊലീസില്‍ പരാതിനല്‍കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പ്രതി മൂന്നാറിലെത്തിയതായി സൂചന ലഭിക്കുകയും ഇയാളെ എസ്ഐ കെ എം സന്തോഷിന്റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മരുതി ഡിസയര്‍, രണ്ട് ഇന്നോവ, എത്തിയോസ് തുടങ്ങിയ കാറുകളാണ് പ്രതി പരസ്പര സമ്മതപ്രകാരം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയത്. കാറുകള്‍ തിരിച്ചെടുക്കാന്‍ പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു.

click me!