നാല് മണിക്കൂർ, വേളിയിൽ നിന്ന് പുറപ്പെട്ട് കഠിനംകുളം കായൽ ചുറ്റിവരാം; സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്

Published : Sep 26, 2026, 06:59 PM IST
solar boat

Synopsis

തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകാൻ വേളി - കഠിനംകുളം സോളാർ ബോട്ട് സർവീസ് ആരംഭിക്കുന്നു. 24 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ നാല് മണിക്കൂർ നീളുന്ന കായൽ യാത്രയാണ് ഒരുക്കുന്നത്.

തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകി വേളി - കഠിനംകുളം സോളാർ ബോട്ട് സർവീസ് വരുന്നു. വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് കഠിനംകുളം കായൽ ചുറ്റി നാല് മണിക്കൂർ കൊണ്ട് തിരികെ വേളിയിൽ എത്തുന്നതാണ് യാത്ര. ദിവസത്തിൽ രണ്ട് സർവീസുകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ഒരു സർവീസ് മാത്രമായിരിക്കും ഉണ്ടാവുക. സിയാലിന്‍റെ സോളാർ ബോട്ട് വാടകയ്ക്കെടുത്താണ് ആദ്യഘട്ട സർവീസ്.

ഒരേസമയം 24 യാത്രക്കാർക്ക് സഞ്ചരിക്കാൻ സൗകര്യമുണ്ടാകും. ഒരു വശത്തേക്ക് 14 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂറാണ് സമയമെടുക്കുക. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് ശേഷം രണ്ടര മുതൽ വൈകിട്ട് ആറര വരെയുമാണ് സർവീസുകൾ നടത്താൻ ഉദ്ദേശിക്കുന്നത്. ബോട്ട് കഠിനംകുളം ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം വിനോദസഞ്ചാരികൾക്കായി അര മണിക്കൂർ നേരം കായൽ കാഴ്ചകൾ കാണാനായി സഞ്ചരിക്കും. തിരികെ ബോട്ട് കഠിനംകുളം ജെട്ടിയിൽ എത്തുമ്പോൾ ടൂറിസ്റ്റ് പാക്കേജിലെ യാത്രക്കാർക്ക് കുടുംബശ്രീയുമായി സഹകരിച്ച് ചായയും ഭക്ഷണവും ലഭ്യമാക്കും.

വേളിയിൽ നിന്നും ചാന്നാങ്കരയിലേക്ക് 50 രൂപയും ചാന്നാങ്കരയിൽ നിന്നും കഠിനംകുളത്തേക്ക് 30 രൂപയും വേളിയിൽ നിന്നും കഠിനംകുളത്തേക്ക് 80 രൂപയുമാണ് സാധാരണ യാത്രക്കാരുടെ നിരക്ക്. എന്നാൽ വിനോദസഞ്ചാരികൾക്ക് വേളിയിൽ നിന്നും കഠിനംകുളത്ത് പോയി തിരികെ വരുന്നതിന് 400 രൂപയാണ് ഈടാക്കുക. 11 വയസിന് മുകളിലുള്ളവർക്കാണ് ഈ നിരക്കുകൾ മുഴുവനായും ബാധകമാവുക. അഞ്ച് മുതൽ 11 വയസു വരെയുള്ള കുട്ടികൾക്ക് യഥാർത്ഥ നിരക്കിന്‍റെ 50 ശതമാനം നൽകിയാൽ മതിയാകും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമായിരിക്കും. ഈ മാസം 30ന് ഗതാഗത മന്ത്രി സി പി ജോൺ ഉദ്ഘാടനം ചെയ്യും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ മർദിച്ചു, വീട് തീവെച്ച് നശിപ്പിച്ചു; പരാതിയുമായി കുടുംബം
ചിറയിൻകീഴിൽ വീടുകൾക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞത് ക്വട്ടേഷൻ സംഘം; ആദ്യത്തേത് വീട് മാറിയുള്ള ആക്രമണമെന്ന് പൊലീസ്