സമ്മതം ചോദിച്ചില്ല; ഫ്ലക്സ് ബോർഡിൽ നിന്ന് സ്വന്തം ചിത്രം വലിച്ചുകീറി വെള്ളനാട് ശശി

Published : Dec 31, 2021, 11:22 AM IST
സമ്മതം ചോദിച്ചില്ല; ഫ്ലക്സ് ബോർഡിൽ നിന്ന് സ്വന്തം ചിത്രം വലിച്ചുകീറി വെള്ളനാട് ശശി

Synopsis

പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടിയെടുത്തത്...

തിരുവനന്തപുരം: തന്നോട് സമ്മതം ചോദിക്കാതെ ഫ്ലക്സ് ബോർഡിൽ നൽകിയ സ്വന്തം ചിത്രം വെട്ടിയെടുത്ത് ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി(Vellanad Shashi) . പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിൽ (Flex Board) നിന്നാണ് ശശി സ്വന്തം ചിത്രം വെട്ടിയെടുത്തത്. തന്റെ അനുവാദം ഇല്ലാതെ പരിപാടിയുടെ നോട്ടിസിൽ പേര് വച്ചതും ഫ്ലക്സ് ബോർഡിൽ ചിത്രം നൽകിയതും ശശിയെ പ്രകോപിതനാക്കിയിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടിയെടുത്തത്. ഇന്നലെയായിരുന്നു സംഭവം. 

നേരത്തെ കിടങ്ങുമ്മൽ സബ് സെന്ററിന്റെ ഉദ്ഘാടനം ആദ്യം നടത്തിയെന്ന് കാണിച്ച് ശശി സ്ഥാപിച്ച ശിലാഫലകം പഞ്ചായത്ത് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇവിടെയെത്തി ശശി ശിലാഫലകം തകർത്തു. ഇത് കേസായതോടെ ശശി അറസ്റ്റിലാവുകയും അദ്ദേഹത്തെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ശശിയുടെ പാർട്ടിയായ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പാർട്ടിയുടെയും പഞ്ചായത്ത് കമ്മിറ്റിയുടെയും അനുവദാത്തേടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു ബേക്കറി ഉടമക്ക് സംശയം തോന്നി, അഭിനയം ഏശിയില്ല, പിന്നാലെ ഒറിജിനൽ ജിഎഎസ്ടി ഉദ്യോഗസ്ഥരെത്തി; 84 ലക്ഷം തട്ടിയ വ്യാജന്മാർ പിടിയിൽ
മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി, നാടൻ പാട്ടിനിടെ യുവാക്കൾ തമ്മിൽ സംഘർഷം