വെള്ളായണിയിൽ 150 ഏക്കർ പാടശേഖരത്തിൽ തീപിടിത്തം, പുകപടലങ്ങൾ ഉയരുന്നതിൽ പരിഭ്രാന്തരായി ജനം,ആശങ്ക വേണ്ടെന്ന് ഫയർഫോഴ്സ്

Published : May 03, 2026, 08:09 PM IST
Fire Incident

Synopsis

തിരുവനന്തപുരം വെള്ളായണിക്ക് സമീപം മാംഗ്ലിക്കരിയിലെ 150 ഏക്കറോളം വരുന്ന പാടശേഖരത്തിൽ വ്യാപകമായ തീപിടിത്തം. ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ഉണങ്ങിയ പുല്ല് കത്തുന്നതിനാൽ പ്രദേശത്ത് കനത്ത പുകയാണ് പടർന്നു പിടിക്കുന്നത്. തീ ജനവാസ മേഖലകളിലേക്ക് പടരാൻ സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു.

​തിരുവനന്തപുരം: വെള്ളായണി ശിവോദയം റോഡിന് സമീപം മാംഗ്ലിക്കരിയിലെ വിശാലമായ പാടശേഖരത്തിൽ വ്യാപകമായ തീപിടിത്തം. വിവിധ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഏകദേശം 150 ഏക്കറോളം വരുന്ന പാടശേഖരത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയപ്പോൾ സ്ഥലത്തെ ഉണങ്ങിയ പുല്ലും അടിക്കാടും കത്തിനശിച്ചു. 

പാടശേഖരത്തിൽ പച്ചപ്പ് ഉള്ളതിനാൽ തീ ആളിപ്പടരുന്നില്ലെങ്കിലും, ഉണങ്ങിയ ഭാഗങ്ങൾ കത്തുന്നതുമൂലം പ്രദേശത്ത് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഇത് പരിസരവാസികൾക്ക് നേരിയ ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും സേന വിലയിരുത്തി.സംഭവസ്ഥലത്തെത്തിയ അധികൃതർ വാർഡ് മെമ്പറെയും പരിസരവാസികളെയും സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി. നിലവിൽ തീ ജനവാസ മേഖലകളിലേക്ക് പടരാനുള്ള സാധ്യതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. എങ്കിലും ജാഗ്രത പാലിക്കണമെന്നും, തീ പടരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കണമെന്നും നിർദ്ദേശിച്ചാണ് സേന മടങ്ങിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കവറിലും സ്കൂട്ടറിന്‍റെ സീറ്റിനടിയിലും ഒളിപ്പിച്ച നിലയിൽ മലപ്പുറത്ത് 30 ലിറ്റർ വിദേശമദ്യം പിടികൂടി, ഒരാൾ പിടിയിൽ
പൊന്നാനി കടലിൽ മത്സ്യത്തൊഴിലാളികൾ കപ്പലിനടിയിൽ കുടുങ്ങി, അൻപതോളം തൊഴിലാളികൾക്ക് അത്ഭുതകരമായ രക്ഷപെടൽ