രാത്രി അടുക്കളയിൽ നിന്നും ശബ്ദം, നോക്കിയപ്പോൾ 5 അടിയോളം നീളമുള്ള പുല്ലാനി മൂർഖൻ; മതിലകത്ത് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

Published : May 06, 2026, 09:33 AM IST
venomous cobra

Synopsis

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആർ.ആർ.ടി അംഗം അൻസാരി കൂളിമുട്ടം എത്തി പാമ്പിനെ പിടികൂടി. അഞ്ചടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.

മതിലകം: തൃശൂരിൽ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയിൽ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധീഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് മൂർഖൻ പാമ്പ് വീടിനുള്ളിൽ കയറി കൂടിയത്. അടുക്കളയിൽ നിന്നും ശബ്ദം കേട്ട് വീട്ടമ്മയെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. അടുക്കളയുടെ ചുമരിനോട് ചേർന്ന് കിട്കകുകയായിരുന്നു പാമ്പ്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആർ.ആർ.ടി അംഗം അൻസാരി കൂളിമുട്ടം എത്തി പാമ്പിനെ പിടികൂടി. അഞ്ചടിയോളം നീളമുള്ള മൂർഖനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലം-എ​ഗ്മോർ ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ആനന്ദിന്റെ പരുങ്ങൽ, ബാ​ഗ് പരിശോധിച്ചപ്പോൾ കിട്ടിയത് ഒരുലക്ഷം രൂപയുടെ 25 കെട്ടുകൾ
അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരിക്ക് ഇലക്ട്രിക് ബൈക്ക് ഇടിച്ച് ദാരുണാന്ത്യം