വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന്‍ മരിച്ച നിലയില്‍

Published : Jun 06, 2020, 12:13 PM ISTUpdated : Jun 06, 2020, 12:20 PM IST
വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന്‍  മരിച്ച നിലയില്‍

Synopsis

ഇന്നലെ വിക്ടേഴിനായി ക്ലാസ് എടുത്ത് തിരിച്ചു പോകും വഴിയാണ് അപകടമുണ്ടായത്. വീടിന് തൊട്ടടുത്തുളള പാലത്തിൽ നിന്നാണ് ഇദ്ദേഹം തോട്ടിലേക്ക് വീണത്. 

തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ ശ്രദ്ധേയനായ  അധ്യാപകനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഗവണ്‍മെന്‍റ് യുപി സ്കൂളിലെ അധ്യാപകനായ നന്ദിയോട് സ്വദേശി ബിനുകുമാറിനെയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്നലെ വിക്ടേഴിനായി ക്ലാസ് എടുത്ത് തിരിച്ചു പോകും വഴിയാണ് അപകടമുണ്ടായത്. വീടിന് തൊട്ടടുത്തുളള പാലത്തിൽ നിന്നാണ് ഇദ്ദേഹം തോട്ടിലേക്ക് വീണത്. കാൽ വഴുതി തോട്ടിൽ വീഴുകയാരുന്നു എന്നാണ് സൂചന. ഇദ്ദേഹം മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. 

44 കാരനായ ബിനുകുമാറാണ് ജൂണ്‍ നാലിന് വിക്ടേഴ്സ് ചാനലിലൂടെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഗണിതശാസ്ത്രം ക്ലാസ് എടുത്തത്. കെഎസ്ടിഎ പാലോട് ഉപജില്ലാ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. ഭാര്യ കൃഷ്ണപ്രിയ നെടുമങ്ങാട് ദര്‍ശന സ്കൂള്‍ അധ്യാപികയാണ്.  എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവനന്ദയാണ് മകള്‍. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി; അയ്യപ്പഭക്തർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ്: മന്ത്രി കെ മുരളീധരൻ