
ചെന്നൈ : തമിഴ്നാട് നീലഗിരിയില്‍ ക്യാന്‍റീനില്‍ പുലി കയറി. നീലഗിരി കോത്താഗിരിയിലെ എസ്റ്റേറ്റിലെ ക്യാന്‍റീനിലാണ് ഇന്നലെ രാത്രി ഏഴരയോടെ പുലി കയറിയത്. ക്യാന്‍റീനിലെ പൂച്ചയെ പിടികൂടാനായിരുന്നു പുലിയുടെ ശ്രമം. ആളുകള്‍ ചായ കുടിക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. പുലിയെ കണ്ടതോടെ ക്യാന്‍റീനിലുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു.
വയനാട് ചീരാലില്‍ വീണ്ടും പുലിയുടെ ആക്രമണമുണ്ടായി. ഒരു വയസിനടുത്ത് പ്രായമുള്ള ഒരു പശുക്കിടാവിനെ പുലി ആക്രമച്ച് കൊന്നു. ചീരാല്‍ പുളിഞ്ചാല്‍ സെയ്താലിയുടെ വീട്ടിലെ കിടാവിനെയാണ് പുലി ഇന്നലെ രാത്രി ആക്രമിച്ചത്. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്ത് പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലൊക്കെയും പുലി വളർത്ത് മൃഗങ്ങളെ ആക്രമിച്ചിരുന്നു.