വിരമിക്കാൻ ദിവസങ്ങൾ മാത്രം, വടകരയിൽ പ്രിൻസിപ്പൽ 1 ലക്ഷം കൈക്കൂലി വാങ്ങിയത് പിഎഫിൽ നിന്നും പണം മാറിയെടുക്കാൻ

Published : May 17, 2025, 08:26 AM IST
 വിരമിക്കാൻ ദിവസങ്ങൾ മാത്രം, വടകരയിൽ പ്രിൻസിപ്പൽ 1 ലക്ഷം കൈക്കൂലി വാങ്ങിയത് പിഎഫിൽ നിന്നും പണം മാറിയെടുക്കാൻ

Synopsis

ഹെഡ് മാസ്റ്ററായ ഇ.വി രവീന്ദ്രൻ പി.എഫ് അക്കൗണ്ട് മാറി നൽകുന്നതിനുള്ള നടപടി ക്രമം ചെയ്യുന്നതിന് 1 ലക്ഷം രൂപ കൈകൂലി അദ്ധ്യാപികയോട് ആവശ്യപ്പെടുകയും പി.എഫ് അഡ്വാൻസ് മാറികിട്ടുന്നതിനുള്ള നടപടി ക്രമം വൈകിപ്പിക്കുകയും ചെയ്തു. 

വടകര: വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  പി.എഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിനായാണ്  വടകര പാക്കയിൽ ജെ.ബി യു.പി സ്കൂൾ ഹെഡ്മാസ്റ്ററായ ഇ.വി.രവീന്ദ്രൻ സ്കൂളിലെ അധ്യാപകയിൽ നിന്നും കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ്. ഈ മാസം അവസാനം വിരമിക്കാൻ ഇരിക്കെയാണ് രവീന്ദ്രൻ കൈക്കൂലി കേസിൽ പിടിയിലായത്. ഒരു ലക്ഷം രൂപയാണ് രവീന്ദ്രൻ അധ്യാപികയോട് കൈക്കൂലി ചോദിച്ചത്. 10000 രൂപ പണമായും 90000 രൂപയുടെ ചെക്കും കൈമാറുന്നതിനിടെയാണ് വിജിലൻസ് പ്രിൻസിപ്പിലിനെ കയ്യോടെ പിടികൂടിയത്.

വടകര ലിങ്ക് റോഡിൽ വെച്ചാണ് കൈക്കൂലി പണം മാറുന്നതിനിടയിലാണ് രവീന്ദ്രനെ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി പി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.  ജെ.ബി യു.പി സ്കൂളിലെ അദ്ധ്യാപികയായ പരാതിക്കാരി പി.എഫ് അക്കൗണ്ടിൽ നിന്നും 3 ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന്  മാർച്ച് 28ന് അപേക്ഷ നൽകിയിരുന്നു. സ്കൂളിലെ ഹെഡ് മാസ്റ്ററായ ഇ.വി രവീന്ദ്രൻ പി.എഫ് അക്കൗണ്ട് മാറി നൽകുന്നതിനുള്ള നടപടി ക്രമം ചെയ്യുന്നതിന് 1 ലക്ഷം രൂപ കൈകൂലി അദ്ധ്യാപികയോട് ആവശ്യപ്പെടുകയും പി.എഫ് അഡ്വാൻസ് മാറികിട്ടുന്നതിനുള്ള നടപടി ക്രമം വൈകിപ്പിക്കുകയും ചെയ്തു. 

കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരി ഈ വിവരം  കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. ഡിവൈഎസ്പി പി ബിജുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി അധ്യാപകനെ നിരീക്ഷിച്ചു വരവേ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ്  മണിക്ക്  വടകര പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിന് മുന്നൽ വച്ച് പരാതിക്കാരിയിൽ നിന്നും  കൈക്കൂലി വാങ്ങവേ  കൈയ്യോടെ അറസ്റ്റ് ചെയ്ത. രവീന്ദ്രനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.  

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം