
തിരുവനന്തപുരം : തിരുവനന്തപുരം കാട്ടായിക്കോണം യുപി സ്കൂളിൽ വിജിലൻസ് പരിശോധന. ഉച്ച ഭക്ഷണം, പിന്നോക്ക വിദ്യാർത്ഥികളുടെ ഗ്രാൻഡ് എന്നിവയിൽ തട്ടിപ്പ് നടത്തിയെന്ന മുൻ പ്രധാന അധ്യാപകൻ നഹാസ്, കണിയാപുരം എഇഒ ആയിരുന്ന ഷീജ എന്നിവർക്കെതിരായ പരാതിയിന്മേലാണ് പരിശോധന. കാട്ടായിക്കോണം യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്നു ആരോപണ വിധേയനായ നഹാസ്. സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് നേരത്തെ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. എന്നാൽ നഹാസിന് വിരമിക്കാമെന്നും ഏതെങ്കിലും രീതിയിലുളള ബാധ്യതയില്ലെന്നുമുള്ള സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചു. ഇത് ഇഒ ആയിരുന്ന ഭാര്യ ഷീജയാണ് സംഘടിപ്പിച്ച് നൽകിയത്. തുടർന്ന് പെൻഷൻ ആനുകൂല്യങ്ങൾ നഹാസിന് ലഭിച്ചു. ഇത് വിദ്യാഭ്യാസ വകുപ്പിന് വീഴ്ചയുണ്ടായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.