എറണാകുളത്ത് മധ്യവയസ്കയും ഭർതൃ മാതാവും വീടിനകത്ത് മരിച്ച നിലയിൽ

Published : Feb 28, 2023, 11:53 AM ISTUpdated : Feb 28, 2023, 12:25 PM IST
എറണാകുളത്ത് മധ്യവയസ്കയും ഭർതൃ മാതാവും വീടിനകത്ത് മരിച്ച നിലയിൽ

Synopsis

ഇന്ന് രാവിലെ രണ്ട് പേരെയും വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല. തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക(59)യെയും ഭർതൃമാതാവ്  സരോജിനി(90)യെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇന്ന് രാവിലെ രണ്ട് പേരെയും വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല. തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു സരോജിനി കിടന്നിരുന്നത്. അംബിക തൂങ്ങിമരിച്ച നിലയിലായിരുന്നു. അംബികയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. കുടുംബപരമായി എന്തെങ്കിലും പ്രശ്നം നേരിടുന്നതായി അയൽവാസികൾക്കും അറിയില്ല. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു