ചെക്ക് പോസ്റ്റിൽ കണ്ണടയ്ക്കും, ഒത്താശക്ക് നാട്ടുകാരും; തമിഴ്നാട്ടിൽ നിന്ന് ദിവസേന 100 ലേറെ ടോറസ്, പിടിവീണു

Published : Feb 27, 2024, 05:04 PM IST
 ചെക്ക് പോസ്റ്റിൽ കണ്ണടയ്ക്കും, ഒത്താശക്ക് നാട്ടുകാരും; തമിഴ്നാട്ടിൽ നിന്ന് ദിവസേന 100 ലേറെ ടോറസ്, പിടിവീണു

Synopsis

യാതൊരു പരിശോധനയും കൂടാതെ കടത്തി വിട്ട 11 ടോറസ്സ് ലോറികളാണ് എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന്  വാഹനം ആർ ടി ഓ എൻഫോഴ്‌സ്‌മെന്റിന്  കൈമാറി തൂക്കി പരിശോധിച്ചതിൽ അമിതഭാരവുമായാണ് വാഹനങ്ങളെത്തിയതെന്ന് കണ്ടെത്തി. തുടർന്ന് 4.14 ലക്ഷം രൂപ പിഴ ചുമത്തി.

പാലക്കാട്:  അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും പാലക്കാട് , ഗോവിന്ദാപുരം മോട്ടോർ വെഹിക്കൾ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് അമിത ഭാരം കയറ്റി വന്ന ടോറസ് ലോറികൾ പൊക്കി വിജിലൻസ്. പാലക്കാട് , ഗോവിന്ദാപുരം മോട്ടോർ വെഹിക്കൾ ചെക്ക് പോസ്റ്റ്  വഴി അന്യ സംസ്ഥാനത്തു നിന്നും കരിങ്കൽ, എം. സാന്‍റ് തുടങ്ങി അമിതഭാരം കയറ്റി ദിവസേന 100-ൽ പരം ടോറസ്സ് വാഹനങ്ങളാണ് ചെക്ക് പോസ്റ്റ് ജീവനക്കാരുടെ അറിവോടെ കേരളത്തിലേക്കെത്തുന്നതെന്ന് വിജിലൻസ് കണ്ടെത്തി. ഇതിന്  പരിസരവാസികളായ ഇടനിലകാരുടെ ഒത്താശയമുണ്ടെന്ന് വിജിലൻസ് പറഞ്ഞു.

വലിയ തുക കൈക്കൂലിയായി ഇടനിലക്കാർ പിരിവ് നടത്തി ചെക്ക് പോസ്റ്റ് ജീവനക്കാർക്ക് നൽകുന്നുവെന്ന് വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് മണിക്കൂറുകളോളം ചെക്ക് പോസറ്റും പരിസരവും വിജിലൻസ്  ഡിവൈഎസ്പിയും സംഘവും നിരീക്ഷിച്ച് കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് ടോറസ് ലോറികൾ പിടികൂടിയത്.  യാതൊരു പരിശോധനയും കൂടാതെ കടത്തി വിട്ട 11 ടോറസ്സ് ലോറികളാണ് എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന്  വാഹനം ആർ ടി ഓ എൻഫോഴ്‌സ്‌മെന്റിന്  കൈമാറി തൂക്കി പരിശോധിച്ചതിൽ അമിതഭാരവുമായാണ് വാഹനങ്ങളെത്തിയതെന്ന് കണ്ടെത്തി. തുടർന്ന് 4.14 ലക്ഷം രൂപ പിഴ ചുമത്തി.

വിജിലൻസ് സംഘം ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 1170 രൂപയും കണ്ടെത്തി. ഈ സമയം ഒരു എ.എം.വി.ഐയും ഒരു വനിതാ ഒ.എയുമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ടോറസ് വാഹനം ചെക്ക്പോസ്റ്റിൽ എത്തിയാൽ വാഹനത്തിന്റെ തൂക്ക ചീട്ടിന്റെ ഒരു ഭാഗം ചെക്ക്പോസ്റ്റ്  ജീവനകാർക്ക് നൽകുന്നു, പിന്നീട് തൂക്ക ചീട്ടിന്റ എണ്ണം നോക്കി ഇടനിലക്കാരിൽ നിന്നും പണം കൈപ്പറ്റുകയാണ് ഇവരുടെ പതിവ്.  ഇത്തരത്തിൽ 40 ഓളം തൂക്ക ചീട്ട് വിജിലൻസ് കണ്ടെടുത്തു. 

ഒരു  മണിക്കൂർ മാത്രം വിജിലൻസ് നടത്തിയ പരിശോധനയിൽ പിടിക്കൂടിയ വാഹനം തൂക്കി പരിശോധിച്ചപ്പോൾ 4 ലക്ഷത്തിൽപരം രൂപയാണ് പിഴയായി ഈടാക്കാനായത്.  വിജിലൻസ് ഇൻസ്പെക്ടർമാരായ ബിൻസ് ജോസഫ്, അരുൺ പ്രസാദ്, ഗസറ്റഡ് ഉദ്യോഗസ്ഥരായ കെഎ ബാബു, എസ്.ഐ മാരായ ബി.സുരേന്ദ്രൻ, പ്രഭ, ബൈജു വി. എസ്. സി. പി. ഒമാരായ ഉവെസ്, ബാലകൃഷണൻ, മനോജ്, സുജിത്ത്, രാജേഷ്. സുബാഷ്, വിനീഷ്, രഞ്ജിത്ത് , സി.പി.ഒ  സന്തോഷ്, ഷംസുദ്ദീൻ തുടങ്ങിയർ റെയ്ഡിൽ പങ്കെടുത്തു.

Read More :  ഐഎസ് ബന്ധം, എൻഐഎ പൊക്കി ജാമ്യത്തിലിറിങ്ങി; ഒരു മാസം, പൊലീസ് സ്റ്റിക്കര്‍ പതിച്ച കാറുമായി വീണ്ടും പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം